റോം: ഇറ്റലിയിൽ യുവാവിന് ഒരേ സമയം കോവിഡും മങ്കിപോക്സും എച്ച്.ഐ.വിയും പിടിപ്പെട്ടു. 36കാരനായ യുവാവിനാണ് മൂന്ന് വൈറസുകളും ബാധിച്ചത്. പനിയും തൊണ്ടവേദനയും ക്ഷീണവുമാണ് യുവാവിന് അനുഭവപ്പെട്ട ലക്ഷണങ്ങൾ. സ്‍പെയിൻ യാത്ര കഴിഞ്ഞെത്തിയതിന് പിന്നാലെയാണ് യുവാവിന് ലക്ഷണങ്ങൾ അനുഭവപ്പെട്ട് തുടങ്ങിയത്.
തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് ദിവസത്തിന് ശേഷം ഇയാളുടെ ശരീരത്തിൽ ചെറിയ കുരുക്കൾ പ്രത്യക്ഷപ്പെട്ടു. കറ്റാനയിലെ യൂനിവേഴ്സിറ്റി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തയാളെ വിശദപരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് എച്ച്.ഐ.വിയും മങ്കിപോക്സും സ്ഥിരീകരിച്ചത്.
ഈയടുത്താണ് ഇയാൾക്ക് എച്ച്.ഐ.വിയുണ്ടായതെന്ന് പരിശോധനയിൽ വ്യക്തമായതായി അധികൃതർ അറിയിച്ചു. ഒരാഴ്ചത്തെ ചികിത്സക്ക് ശേഷം കോവിഡിൽ നിന്നും മങ്കിപോക്സിൽ നിന്നും മുക്തനായ യുവാവ് ആശുപത്രി വിട്ടു. കോവിഡും മങ്കിപോക്സും എച്ച്.ഐ.വിയും ഒരാൾക്ക് ബാധിക്കുന്നത് ഇതാദ്യമായാണ്. നേരത്തെ മങ്കിപോക്സും എച്ച്.ഐ.വിയും ഒരാൾക്ക് ബാധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.