ബലാത്സംഗ കേസ്; റോബീഞ്ഞോക്കെതിരെ അറസ്റ്റ് വാറണ്ടുമായി ഇറ്റലി

ബലാത്സംഗ കേസില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെയും എ.സി മിലാന്റെയും മുന്‍ ബ്രസീലിയന്‍ താരം റോബീഞ്ഞോക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഇറ്റലി. റോബീഞ്ഞോ കുറ്റക്കാരനാണെന്ന് ഇറ്റാലിയന്‍ പരമോന്നത കോടതിയുടെ വിധി വന്നതോടെയാണ് താരത്തിനെതിരേ ഇറ്റലി രാജ്യാന്തര അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

ബുധനാഴ്ച ഇറ്റാലിയന്‍ നീതിന്യായ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. 2017ല്‍ ഒരു ഡിസ്‌കോതെക്കില്‍ വെച്ച് യുവതിയെ റോബീഞ്ഞോയും മറ്റ് അഞ്ച് ബ്രസീലുകാരായ സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു എന്നതാണ് കേസ്. 2020ല്‍ കോടതി ഇവരുടെ അപ്പീല്‍ തള്ളുകയും ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. ഇതാണ് ഇപ്പോള്‍ ഇറ്റാലിയന്‍ പരമോന്നത കോടതി ശരിവെച്ചത്.

അതേസമയം ബ്രസീല്‍ തങ്ങളുടെ പൗരനെ കൈമാറാത്ത സാഹചര്യത്തില്‍ ഇറ്റലിയിലെ നീതിന്യായ മന്ത്രാലയം ആഗോള ഏജന്‍സിയായ ഇന്റര്‍പോളിനോട് വാറണ്ട് നടപ്പാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - Italy issues arrest warrant for Robinho, former AC Milan forward, after rape conviction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.