ഇസ്‌ലാമാബാദ്: വീട്ടുതടങ്കലിൽ കഴിയുന്ന തന്‍റെ ഭാര്യക്ക് ടോയ്‌ലറ്റ് ക്ലീനർ ചേർത്ത ഭക്ഷണം നൽകിയെന്ന ആരോപണവുമായി ജയിലിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. വിഷം കലർന്ന ഭക്ഷണം കഴിച്ച ഭാര്യ വയറ്റിലെ അണുബാധയുമായി പോരാടുകയാണെന്നും ആരോഗ്യം വഷളായതായും അദ്ദേഹം പറഞ്ഞു.
റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ അഴിമതിക്കേസിൽ വാദം കേൾക്കുന്നതിനിടെയാണ് പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയുടെ തലവൻ കൂടിയായ ഇംറാൻ ആരോപണം ഉന്നയിച്ചത്. വിശദമായ വൈദ്യ പരിശോധന നടത്താൻ ടെസ്റ്റ് നടത്താൻ ഷൗക്കത്ത് ഖാനം ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ നിർദേശിച്ചിട്ടുണ്ടെന്നും ഇംറാൻ പറഞ്ഞു.
ഇംറാന്‍റെ ഭാര്യ 49 കാരിയായ ബുഷ്‌റ ബീബി ഇസ്‌ലാമാബാദിന്‍റെ പ്രാന്തപ്രദേശത്തുള്ള ബനി ഗാല വസതിയിൽ തടങ്കലിൽ കഴിയുകയാണ്. അഴിമതിക്കേസിലും ഇമ്രാൻ ഖാനുമായുള്ള വിവാഹം സംബന്ധിച്ച കേസിലും ശിക്ഷിക്കപ്പെട്ടാണ് വീട്ടുതടങ്കലിൽ കഴിയുന്നത്.
ബുഷ്‌റ ബീബിയെ തടവിലാക്കിയതിന് പാക് സൈനിക മേധാവി ജനറൽ അസിം മുനീറാണ് നേരിട്ട് ഉത്തരവാദിയെന്ന് ദിവസങ്ങൾക്ക് മുമ്പ് ഇംറാൻ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.