ടോകിയോ: ജപ്പാനു സമീപം പസഫിക് സമുദ്രത്തിൽ അന്തർവാഹിനി പൊങ്ങുന്നതിനിടെ ചരക്കു കപ്പലുമായി കൂട്ടിയിടിച്ചു. നാവിക സേനയുടെ കീഴിലുള്ള സോർയു' എന്ന അന്തർവാഹിനിയാണ് അപകടം വരുത്തിയത്. ഇതിലെ മൂന്നു പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. വിമാനത്തിന് സാരമായ പരിക്കുണ്ട്.
ദക്ഷിണ ജപ്പാൻ ദ്വീപായ ഷികോകുവിനു സമീപമാണ് അപകടം. 2009ൽ കമീഷൻ ചെയ്ത അന്തർവാഹിനി 3,000 ടൺ ശേഷിയുള്ളതാണ്. 65 ജീവനക്കാർ വരെയുണ്ടാകും. അന്തർവാഹിനിയിലെ വാർത്താവിനിമയ സംവിധാനത്തിന് കേടുപാടുകളുണ്ട്.ഹോങ്കോങ്ങിൽ രജിസ്റ്റർ ചെയ്ത ഓഷ്യൻ ആർട്ടമിസ് എന്ന കപ്പലുമായാണ് ഇടിച്ചത്. ഈ കപ്പലിന് കാര്യമായ പരിക്കുകളില്ല. 84 മീറ്റർ നീളമുള്ള 'സോര്യൂ' മുങ്ങിക്കപ്പലാണ് കടലിൽ സഞ്ചരിക്കുകയായിരുന്ന വാണിജ്യ കപ്പലിലേക്ക് ഇടിച്ച് കയറിയത്.
അപകടം അന്തർവാഹിനിയുടെ ഇനിയുള്ള ദൗത്യങ്ങളെ അപകടത്തിലാക്കുമെന്നാണ് പ്രാഥമിക റിപ്പോർട്ട്.
യു.എസ്.എസ് ഗ്രീൻവിൽ എന്ന അമേരിക്കൻ നാവിക അന്തർവാഹിനി, ജപ്പാൻ മത്സ്യബന്ധന കപ്പലിൽ 20 വർഷം മുമ്പ് ഇടിച്ചിരുന്നു. അന്ന് കപ്പൽ മുങ്ങി. ഒമ്പതു പേർ കൊല്ലപ്പെടുകയും ചെയ്തു. സംഭവത്തിൽ നഷ്ടപരിഹാരമായി യു.എസ് നാവിക സേന 1.65 കോടി ഡോളർ നൽകിയിരുന്നു. അന്തർവാഹിനി കമാൻഡർ സ്കോട്ട് വാഡിസ് കുറ്റക്കാരനാണെന്നും കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.