വാഷിങ്ടൺ: പടിയിറങ്ങിപ്പോയിട്ടും അമേരിക്കയെ വിടാതെ പിന്തുടരുന്ന മുൻ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭരണകാലം പുസ്തകമാക്കുന്നു. സ്വന്തം മരുമകനും ഭരണകാലത്തെ മുതിർന്ന ഉപദേഷ്ടാവുമായിരുന്ന ജാരെദ് കുഷ്നറാണ് പുസ്തക രചനക്ക് ഹാർപിൻ കോളിൻസിന്‍റെ അനുബന്ധ പ്രസിദ്ധീകരണാലയമായ ബ്രോഡ്സൈഡ് ബുക്സുമായി കരാറിലെത്തിയത്. കരാർ തുക ഇരുവരും വെളിപ്പെടുത്തിയിട്ടില്ല.
ഉപദേശകനെന്ന നിലക്ക് ട്രംപിന്‍റെ തീരുമാനങ്ങളിലേറെയും സ്വാധീനിച്ച വ്യക്തിയെന്ന നിലക്ക് ശ്രദ്ധേയനാണ് കുഷ്നർ. അബ്രഹാം അക്കോഡ്സ്, ക്രിമിനൽ ജസ്റ്റീസ് പരിഷ്കാരങ്ങൾ പോലുള്ള നടപടികൾക്കു പിന്നിൽ അദ്ദേഹമായിരുന്നു.
ട്രംപിന്‍റെ മകൾ ഇവാൻക ട്രംപിനെയാണ് 40 കാരനായ കുഷ്നർ വിവാഹം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.