വാഷിങ്ടൺ: യു.എസ് തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം ഡോണൾഡ് ട്രംപിൻെറ മരുമകൻ ജാരെദ് കുഷ്നറാണെന്ന് റിപബ്ലിക്കൻ പാർട്ടിയിൽ വിമർശനം. വൈറ്റ് ഹൗസിൽ മുതിർന്ന ഉപദേശകനായി സേവനമനുഷ്ഠിച്ച ജാരെദ് കുഷ്നറിൻെറ നിർദേശങ്ങളാണ് തോൽവിയിലേക്ക് നയിച്ചതെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം പറയുന്നത്.
തെരഞ്ഞെടുപ്പിൻെറ പ്രചാരണം തുടങ്ങിയത് മുതൽ തന്ത്രങ്ങൾ മെനഞ്ഞത് കുഷ്നറായിരുന്നു. ട്രംപിൻെറ കാമ്പയിൻ മാനേജറായ ബ്രാഡ് പാർസ്കൽ സ്ഥാനമൊഴിയുന്നതിലേക്ക് നയിച്ചത് കുഷ്നറിൻെറ ഇടപെടലുകളായിരുന്നുവെന്നാണ് വിലയിരുത്തൽ. ട്രംപിൻെറ അവസാനത്തെ രണ്ട് ദിവസത്തെ 10 റാലികളിലും കുഷ്നറുണ്ടായിരുന്നു. അന്ന് ട്രംപിൻെറ പ്രചാരണ ചുമതല മുഴുവൻ ഏറ്റെടുത്ത് നടത്തിയത് കുഷ്നർ ഒറ്റക്കായിരുന്നു.
തെരഞ്ഞെടുപ്പിൻെറ ആദ്യം മുതൽ അവസാനം വരെ കുഷ്നറായിരുന്ന തെരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്നത്. ട്രംപ് ജയിച്ചാൽ അതിൻെറ ക്രെഡിറ്റ് സ്വാഭാവികമായി കുഷ്നർക്ക് പോകും. തെരഞ്ഞെടുപ്പിൽ പരാജയമുണ്ടായതോടെ കുഷ്നർ അതിൻെറ ഉത്തരവാദത്തവും ഏറ്റെടുക്കണമെന്നതാണ് റിപബ്ലിക്കൻ പാർട്ടിയിൽ ഉയരുന്ന ആവശ്യം. എന്നാൽ, പാർട്ടിയിലെ ഒരു വിഭാഗം കുഷ്നറിനെ പ്രതിരോധിച്ചും രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.