വാഷിംഗ്ടൺ: 2024-ൽ 82 വയസ് തികയുന്ന യു.എസ് പ്രസിഡന്റിന് ഇനിയും ഒരു അങ്കത്തിന് കൂടി ബാല്യമുണ്ടെന്ന് മെഡിക്കൽ പരിശോധന ഫലങ്ങൾ. ബൈഡൻ മെഡിക്കലി ഫിറ്റാണെന്നും ഡ്യൂട്ടിക്ക് അനുയോജ്യനാണെന്നും വാർഷിക മെഡിക്കൽ പരിശോധനക്ക് ശേഷം ഡോക്ടർമാർ അറിയിച്ചു. നിലവിൽ 80 വയസാണ് ബൈഡന്. "പ്രസിഡന്റ് ബൈഡൻ ആരോഗ്യവാനും ഊർജ്ജസ്വലനും 80 വയസുകാരനുമാണ്. പ്രസിഡൻസിയുടെ ചുമതലകൾ വിജയകരമായി നിർവഹിക്കാൻ യോഗ്യനാണ്" -ബൈഡന്റെ ഫിസിഷ്യൻ കെവിൻ ഒ. കോണർ പറഞ്ഞു.
"പ്രസിഡന്റ് ഡ്യൂട്ടിക്ക് യോഗ്യനായി തുടരുന്നു. കൂടാതെ തന്റെ എല്ലാ ഉത്തരവാദിത്തങ്ങളും ഇളവുകളോ താമസസൗകര്യങ്ങളോ ഇല്ലാതെ പൂർണമായും നിർവഹിക്കുന്നു" -ഡോക്ടർ പറയുന്നു. അദ്ദേഹം വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്രചാരണം ചൂടുപിടിക്കാൻ തുടങ്ങിയതോടെ ഉടൻ തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.