വാഷിങ്ടൺ: ആഫ്രോ-ഏഷ്യൻ വംശജനായ ജോർജ് ഫ്ലോയ്ഡിനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മുൻ പൊലീസുകാരന് തടവുശിക്ഷ വിധിച്ച നടപടി ഉചിതമെന്ന് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ. വൈറ്റ്ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്ലോയ്ഡ് വധക്കേസില്‍ യു.എസിലെ മുന്‍ പൊലീസ് ഓഫിസർ ഡെറിക് ഷോവിനെ 22.5 വര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചത്. 2020 മേയ് മാസത്തിൽ യു.എസിലെ മിനിയപൊലിസ് നഗരത്തില്‍ വെച്ചാണ് ഫ്ലോയ്ഡിനെ പൊലീസ് വിലങ്ങുവെച്ചു നിലത്തുവീഴ്ത്തി കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊന്നത്.
ഫ്ലോയ്ഡിെൻറ കഴുത്തിന് മുകളില്‍ കാല്‍മുട്ട് അമര്‍ത്തി പിടിക്കുന്ന ഡെറക്കിൻെറ വിഡിയോ വൈറലായതോടെ വലിയ പ്രതിഷേധത്തിനാണ് യു.എസ് സാക്ഷിയായത്. എട്ട് മിനിറ്റും 46 സെക്കന്‍ഡും ഷോവിെൻറ കാല്‍മുട്ടുകള്‍ േഫ്ലായ്ഡിെൻറ കഴുത്തിലുണ്ടായിരുെന്നന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. വംശീയ വിവേചനത്തിനെതിരെ ലോകമെമ്പാടുമുള്ള പ്രതിഷേധങ്ങള്‍ക്ക് ജോര്‍ജ് ഫ്ലോയ്ഡ് സംഭവം കാരണമായിരുന്നു.
ജഡ്ജി പീറ്റര്‍ കാഹിലാണ് ശിക്ഷ വിധിച്ചത്. അധികാരസ്ഥാപനത്തിെൻറ ദുരുപയോഗമാണ് ഒരാളുടെ മരണത്തിന് ഇടയാക്കിയത്. നിയമത്തിെൻറ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്. വികാരത്തിനും സഹതാപത്തിനും ഇവിടെ സ്ഥാനമില്ലെന്ന് 22 പേജുള്ള വിധിന്യായത്തില്‍ ജഡ്ജി പറഞ്ഞു. ഷോവിൻെറ മാതാവിെൻറ ഭാഗം കൂടി കേട്ടതിനു ശേഷമാണ് ജഡ്ജി ശിക്ഷ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.