ന്യൂയോർക്: അമേരിക്ക ഇരുണ്ട കാലഘട്ടത്തിൽനിന്ന് പുറത്തുകടക്കുമെന്ന് ഡെമോക്രാറ്റിക് പാർട്ടി പ്രസിഡൻറ് സ്ഥാനാർഥി ജോ ബൈഡൻ. ഭയത്തെയും വിഭജനത്തെയും മറികടന്ന് അമേരിക്ക പ്രതീക്ഷയെ തെരഞ്ഞെടുക്കും. വിദ്വേഷവും ഭിന്നിപ്പും പ്രചരിപ്പിക്കുന്ന പ്രസിഡൻറ് ഡോണൾഡ് ട്രംപ്, ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിൽ പരാജയപ്പെട്ട നേതാവാണെന്നും അദ്ദേഹം പറഞ്ഞു.
ഡെമോക്രാറ്റിക് പാർട്ടിയുടെ ചതുർദിന കൺവെൻഷെൻറ സമാപനദിവസം പ്രസിഡൻറ് സ്ഥാനം ഏറ്റെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 100 വർഷത്തിനിടയിലെ ഏറ്റവും വലിയ മഹാമാരി, മഹാമാന്ദ്യത്തിനു ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി, പൗരാവകാശ പോരാട്ട കാലയളവിന് ശേഷമുള്ള ഏറ്റവും വലിയ നീതിക്കുള്ള പോരാട്ടം, കാലാവസ്ഥ പ്രതിസന്ധി എന്നീ നാല് വലിയ വെല്ലുവിളികൾ ഒരേസമയം നേരിടുകയാണ്.
നമ്മളെയും രാജ്യത്തെയും സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട പ്രസിഡൻറ്, പ്രാഥമിക ഉത്തരവാദിത്വം മറന്നു. വോട്ടുകൾക്കപ്പുറം അമേരിക്കയുടെ ആത്മാവും ഹൃദയവും സ്വന്തമാക്കാനാണ് പ്രചാരണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.