ബൈഡൻ രാജ്യത്തിന്റെ ശത്രു -ട്രംപ്

പെ​ൻ​സി​ൽ​വാ​നി​യ: യു.​എ​സ് പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ൻ രാ​ജ്യ​ത്തി​ന്റെ ശ​ത്രു​വാ​ണെ​ന്ന് മു​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഫ്ലോ​റി​ഡ​യി​ലെ റി​സോ​ർ​ട്ടി​ൽ എ​ഫ്.​ബി.​​ഐ റെ​യ്ഡ് ന​ട​ത്തി​യ​ശേ​ഷം പ​​ങ്കെ​ടു​ത്ത ആ​ദ്യ റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ​ട്രം​പ്.

ബൈ​ഡ​ൻ ത​നി​ക്കെ​തി​രെ എ​ഫ്.​ബി.​ഐ ആ​യു​ധ​വ​ത്ക​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും യു.​എ​സ് ച​രി​ത്ര​ത്തി​ലെ ഭ​ര​ണ​കൂ​ട അ​ധി​കാ​ര പ്ര​യോ​ഗ​ത്തി​ന്റെ ഞെ​ട്ടി​ക്കു​ന്ന കാ​ഴ്ച​യാ​ണി​തെ​ന്നും ട്രം​പ് പ​റ​ഞ്ഞു. സെ​ന​റ്റി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി മെ​ഹ്മ​ത​ഥ് ഓ​സി​ന്റെ​യും പെ​ൻ​സി​ൽ​വാ​നി​യ ഗ​വ​ർ​ണ​ർ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന സെ​ന​റ്റ​ർ ഡ​ഗ് മ​സ്ട്രി​യാ​നോ​യു​ടെ​യും പ്ര​ചാ​ര​ണ റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു ട്രം​പ്.

2020 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ച്ച ത​ന്നെ തോ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന ആ​രോ​പ​ണം ആ​വ​ർ​ത്തി​ച്ച ട്രം​പ് രാ​ജ്യ​ത്തെ ര​ക്ഷി​ക്കാ​ൻ ത​നി​ക്ക് മാ​ത്ര​മെ ക​ഴി​യൂ എ​ന്നും അ​വ​കാ​ശ​പ്പെ​ട്ടു.

Tags:    
News Summary - Joe Biden An Enemy Of The State Donald Trump Hits Back

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.