വാഷിങ്ടൺ: ജനീവയിൽ ചരിത്രം കുറിച്ച് റഷ്യൻ പ്രസിഡന്‍റ് വ്ലാഡ്മിർ പുടിനുമായി സൗഹൃദത്തിന്‍റെ വഴിയിൽ തിരിച്ചെത്തിയ യു.എസ് പ്രസിഡന്‍റ് ജോ ബൈഡനു പക്ഷേ, അതുകഴിഞ്ഞ് നടന്ന വാർത്ത സമ്മേളനത്തിൽ കൺട്രോൾ പോയി. പുടിനെ ഇത്രക്കു വിശ്വാസം വരാൻ അയാളുടെ സ്വഭാവം എന്തേ മാറുമോയെന്ന് സി.എൻ.എൻ വൈറ്റ് ഹൗസ് ലേഖിക കെയ്റ്റ്ലൻ കോളിൻസിന്‍റെ ചോദ്യമാണ് ബൈഡനെ വല്ലാതെ പ്രകോപിപ്പിച്ചത്.
''എനിക്ക് വിശ്വാസം പോരാ, അതിലെന്താ, എപ്പോഴും നിങ്ങളെന്തെടുക്കുകയാ?''- എന്നിങ്ങനെയായിരുന്നു ഒട്ടും ശരിയല്ലാത്ത ഭാഷയിൽ ബൈഡന്‍റെ പ്രതികരണം. 'എനിക്ക് വിശ്വാസമുണ്ടെന്ന് എപ്പോഴാണ് ഞാൻ പറഞ്ഞത്? ലോകം പ്രതികരിക്കുകയും ആഗോളതലത്തിൽ അവരുടെ നില കുറച്ചുകൊണ്ടുവരികയും ചെയ്താലേ അവരുടെ രീതി മാറൂ എന്നാണ് പറഞ്ഞത്. ഒരു കാര്യത്തിലും എനിക്ക് വിശ്വാസം പോരാ. ഒരു കാര്യം പറെഞ്ഞന്നേയുള്ളൂ''- എന്നും ബൈഡൻ ചേർത്തുപറഞ്ഞു.
എന്നാൽ, വിടാതെ പിന്തുടർന്ന റിപ്പോർട്ടർ പുടിൻ ഒട്ടും മാറിയിട്ടില്ലെന്ന് പിന്നെയും പറഞ്ഞു. സൈബർ ആക്രമണത്തിലെ പങ്ക് നിഷേധിച്ചതു വാർത്ത സമ്മേളനത്തിൽ മനുഷ്യാവകാശ നിഷേധ സംഭവങ്ങളെ കുറിച്ച ചോദ്യത്തിന് എവിടെയും തൊടാതെ മറുപടി പറഞ്ഞതും തെളിവാണെന്നും കൂട്ടിേച്ചർത്ത കോളിൻസ് എങ്ങനെയാണ് ഇത് സൃഷ്ടിപരമായ കൂടിക്കാഴ്ചയാവുകയെന്നും ചോദിച്ചു.
പക്ഷേ, അതിനും യു.എസ് പ്രസിഡന്‍റിന്‍റെ പ്രതികരണം കടുത്ത ഭാഷയിലായിരുന്നു- ''നിങ്ങൾക്കത് മനസ്സിലാകുന്നില്ലെങ്കിൽ നിങ്ങൾ ചെയ്യുന്ന ജോലി തെറ്റി''.
ഉച്ചകോടി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാൻ എയർഫോഴ്സ് ഒന്ന് വിമാനം കയറുംമുമ്പ് മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു നേരത്തെ നടന്നതിന് മാപ്പപേക്ഷ. ''എന്നോട് അവസാന ചോദ്യം ചോദിച്ചവരോട് മാപ്പു പറയുകയാണ്. ഞാൻ പറഞ്ഞ മറുപടി ബുദ്ധിപൂർവമായില്ല''- എന്നു പറഞ്ഞ ശേഷം ''നിങ്ങൾ ഒരിക്കലും നല്ല ചോദ്യങ്ങൾ ചോദിക്കാറില്ല'' എന്നു കൂടി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.