വാഷിങ്ടൺ: അയൽക്കാരായ ക്യൂബക്കെതിരെ പതിറ്റാണ്ടുകളായി തുടരുന്ന ഉപരോധത്തിന് എരിവുപകർന്ന് പുതിയ വിലക്കുമായി ബൈഡൻ ഭരണകൂടം. ക്യൂബൻ സുരക്ഷ ഉദ്യോഗസ്ഥനും ആഭ്യന്തര മന്ത്രാലയ സേനക്കുമാണ് പുതുതായി യു.എസ് ഉപരോധം പ്രഖ്യാപിച്ചത്. ജോ ബൈഡൻ അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് ക്യൂബൻ സർക്കാറിനെ സമ്മർദത്തിലാക്കി പുതിയ ഉപരോധം പ്രഖ്യാപിക്കുന്നത്.
78കാരനായ ക്യൂബൻ ഉദ്യോഗസ്ഥൻ അൽവാരോ ലോപസ് മിയറയാണ് പുതുതായി ഉപരോധ പട്ടികയിലേറിയ വ്യക്തി. യു.എസ് പ്രഖ്യാപനം തള്ളിയ ക്യൂബ ഇതേ നിയന്ത്രണങ്ങൾ വരുത്തേണ്ടിയിരുന്നത് അമേരിക്കൻ ഉദ്യോഗസ്ഥർക്കും സേനക്കുമായിരുന്നുവെന്ന് പ്രതികരിച്ചു.
മുൻ പ്രസിഡൻറ് ട്രംപ് സ്വീകരിച്ച കടുത്ത സമീപനം പിൻഗാമിയും തുടരുന്നുവെന്ന സൂചനയാണ് ബൈഡെൻറ പ്രഖ്യാപനം.
ഒരാഴ്ച മുമ്പ് ക്യൂബയിൽ ഭരണകൂടത്തിനെതിരെ ജനം തെരുവിലിറങ്ങിയതിനെ യു.എസ് സ്വാഗതം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.