വാഷിങ്ടൺ: ഇസ്രായേലിനെ പിന്തുണച്ച് പ്രസിദ്ധീകരിച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ അബദ്ധം പിണഞ്ഞ് കനേഡിയൻ പോപ് ഗായകൻ ജസ്റ്റിൻ ബീബർ. ‘ഇസ്രായേലിനു വേണ്ടി പ്രാർത്ഥിക്കൂ’ എന്നെഴുതിയ പോസ്റ്ററിൽ ബീബർ നൽകിയത് കനത്ത ഇസ്രായേൽ ആക്രമണത്തിൽ തകർന്നടിഞ്ഞ ഗസ്സയിലെ കെട്ടിടങ്ങളുടെ ചിത്രമാണ്.
മിനിറ്റുകൾക്ക് ശേഷം അബദ്ധം മനസ്സിലായതോടെ ഈ പോസ്റ്റർ ഡിലീറ്റ് ചെയ്ത് ചിത്രമില്ലാത്ത സന്ദേശം പങ്കുവെക്കുകയും ചെയ്തു.
അതേസമയം, ഗസ്സക്കുമേൽ ഇസ്രായേൽ നടത്തുന്ന ആക്രമണം രൂക്ഷമായി തുടരുകയാണ്. ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1200 കവിഞ്ഞതായാണ് സ്ഥിരീകരിച്ച കണക്കുകൾ. 5,600 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗസ്സയിലേക്കുള്ള വെള്ളവും ഇന്ധനവും വൈദ്യുതിയും ഉൾപ്പെടെ ഇസ്രായേൽ തടഞ്ഞിട്ടുണ്ട്.
അതിനിടെ, ഹമാസ് കുട്ടികളുടെ തലവെട്ടുന്ന ദൃശ്യങ്ങൾ കണ്ടെന്ന അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ പ്രസ്താവന വൈറ്റ് ഹൗസ് തിരുത്തി. അങ്ങനെയൊരു ദൃശ്യം പ്രസിഡന്‍റ് ബൈഡൻ കണ്ടിട്ടില്ലെന്നും മാധ്യമങ്ങളിൽ നിന്നും ഇസ്രായേലി അധികൃതരിൽ നിന്നും ലഭിച്ച വിവരം പരാമർശിക്കുകയായിരുന്നെന്നുമാണ് വൈറ്റ് ഹൗസ് വിശദീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.