കാബൂൾ: അവസാന യു.എസ് സൈനികനും മടങ്ങിയതോടെ കാബൂൾ ഹാമിദ് കർസായി അന്താരാഷ്ട്ര വിമാനത്താവളം പൂർണമായും താലിബാന് കീഴിലായി. താലിബാൻ ഭരണം പിടിച്ചടക്കിയതുമുതൽ സൈനികരും സാധാരണക്കാരും തടിച്ചുകൂടിയ വിമാനത്താവളവും പരിസരവും വിജനമായി.
താലിബാൻ സുരക്ഷാസൈനികർ മാത്രമാണ് ഇപ്പോൾ വിമാനത്താവളത്തിലുള്ളത്. വിമാനത്താവള സുരക്ഷ വർധിപ്പിക്കുന്നതിലാണ് ശ്രദ്ധയെന്നും തുടർനടത്തിപ്പിനായി ഖത്തറിെൻറയും തുർക്കിയുടെയും സഹായം അഭ്യർഥിക്കുമെന്നും താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് 'അൽജസീറ' ടെലിവിഷനോട് പറഞ്ഞു.
അതേസമയം, കാബൂൾ വിമാനത്താവളം പ്രവർത്തനസജ്ജമാക്കാൻ ഞങ്ങളുടെ പ്രത്യേക സേനയുണ്ടെന്നും പുറത്തുനിന്നും മറ്റാരുടെയും സഹായം ആവശ്യമില്ലെന്നും മറ്റൊരു വക്താവ് ബിലാൽ കരീമി 'എ.എഫ്.പി'യോട് പറഞ്ഞു. വിമാനത്താവള സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് താലിബാനോട് വിശദീകരിച്ചുകൊണ്ടിരിക്കുന്നതായി ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽഥാനി 'ഫിനാൻഷ്യൽ എക്സ്പ്രസ്' ദിനപത്രത്തോട് പറഞ്ഞു. പാസ്പോർട്ടും വിസയും ഉള്ളവർക്ക് അഫ്ഗാനിൽനിന്ന് എവിടേക്കും സമാധാനത്തോടെ യാത്ര ചെയ്യാമെന്ന് താലിബാൻ ഉപമേധാവി ഷേർ മുഹമ്മദ് അബ്ബാസ് സ്താനിക്സായ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.