അസ്താന: കാസിം ജോമർട്ട് ടോകയേവ് 81.3 ശതമാനം വോട്ടുനേടി വീണ്ടും കസാഖ്സ്താൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അഞ്ച് എതിരാളികളും അപ്രശസ്തരായതിനാൽ അദ്ദേഹം എളുപ്പത്തിൽ ജയിച്ചുകയറുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു.
ഇവരിൽ ഒരാൾക്കുപോലും വോട്ട് ശതമാനം രണ്ടക്കത്തിൽ എത്തിക്കാനായില്ല. മുൻഗാമിയായ നൂർ സുൽത്താൻ നാസർബയേവിന്റെ പിന്തുണയോടെ 2019ലാണ് കാസിം ടോകയേവ് കസാഖ് പ്രസിഡന്റാകുന്നത്. ഒരു വർഷത്തിനകം സർക്കാർവിരുദ്ധ പ്രക്ഷോഭകരെ അടിച്ചമർത്തിയ അദ്ദേഹം പിടിമുറുക്കി. അധികാരം നാസർബയേവിൽ കേന്ദ്രീകരിക്കുന്ന ഭരണഘടന അദ്ദേഹം ഭേദഗതി ചെയ്തു. രാജ്യതലസ്ഥാനത്തിന്റെ പേര് നൂർ സുൽത്താൻ എന്നാക്കിയത് തിരുത്തി പഴയ പേരായ 'അസ്താന' തിരികെ കൊണ്ടുവന്നു. 1991ൽ സ്വാതന്ത്ര്യം ലഭിച്ച ശേഷം മൂന്ന് പതിറ്റാണ്ടോളം നൂർ സുൽത്താനാണ് പ്രസിഡന്റായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.