ഇന്ധനവില വർധനക്കെതിരെ പ്രതിഷേധം വ്യാപിക്കുന്നു; കസാകിസ്താനിൽ അടിയന്തരാവസ്ഥ; മന്ത്രിസഭ പിരിച്ചുവിട്ടു

അൽമാട്ടി: ഇന്ധനവില വർധനക്കെതിരെ പ്രതിഷേധം അക്രമാസക്തമായതോടെ, കാസാകിസ്താനിൽ മന്ത്രിസഭ പിരിച്ചുവിട്ട് പ്രസിഡൻറ് കാസിം ജൊമാർട്ട് ടോകയേവ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രതിഷേധം രാജ്യത്തെ ഏറ്റവും വലിയ നഗരമായ അൽമാട്ടിയിലേക്കും വ്യാപിച്ചതോടെയാണ് പ്രസിഡന്‍റിന്‍റെ നടപടി.

പ്രധാനമന്ത്രി അസ്കർ മാമിന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ രാജി സ്വീകരിച്ചതായി ബുധനാഴ്ച രാവിലെ പ്രസിഡന്‍റ് അറിയിച്ചു. പാചകവാതക വില നിയന്ത്രണം പുനസ്ഥാപിക്കാൻ കാവൽ മന്ത്രിസഭക്ക് നിർദേശം നൽകി. കൂടാതെ, പെട്രോൾ, ഡീസൽ ഉൾപ്പെടെ സാമൂഹിക പ്രധാന്യമുള്ള വസ്തുക്കൾ വില നിയന്ത്രണ അധികാരത്തിനു കീഴിൽ കൊണ്ടുവരാനും പ്രസിഡൻറ് കാവൽ മന്ത്രിസഭക്ക് ഉത്തരവ് നൽകി.

പാചകവാതക വില വർധിപ്പിച്ചതിനു പിന്നാലെ രാജ്യത്ത് പൊട്ടിപുറപ്പെട്ട പ്രതിഷേധം അൽമാട്ടിയിലേക്ക് വ്യാപിക്കുകയും ആയിരകണക്കിന് പ്രതിഷേധക്കാർ അർധരാത്രിയിൽ സുരക്ഷ സേനയുമായി ഏറ്റുമുട്ടുകയും ചെയ്തിരുന്നു. മേയർ ഓഫിസിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച പ്രതിഷേധക്കാർക്കുനേരെ പൊലീസ് കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചു.

പ്രതിഷേധം പലയിടങ്ങളിലും അക്രമാസക്തമായതോടെയാണ് അൽമാട്ടിയിലും മാംഗിസ്തൗ മേഖലയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ടെലിഗ്രാം, സിഗ്നൽ, വാട്സ് ആപ്പ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾക്കും വിലക്കേർപ്പെടുത്തി.

Tags:    
News Summary - Kazakh president sacks cabinet, declares emergency amid unrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.