ഒട്ടാവ: ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജറെ കാനഡയിലെ ഗുരുദ്വാരക്കുള്ളിൽ വെടിവെച്ച് കൊന്നു. അജ്ഞാതരായ രണ്ട് യുവാക്കളാണ് വെടിവെപ്പ് നടത്തിയത്. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ ഗുരു നാനാക്ക് സിഖ് ഗുരുദ്വാരക്കുള്ളിലാണ് സംഭവം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
46കാരനായ ഹർദീപ്, ഗുരു നാനാക്ക് സിഖ് ഗുരുദ്വാര സാഹിബ് തലവനും ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് ചീഫുമായിരുന്നു. സിഖ് ഫോർ ജസ്റ്റിസുമായും ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. ജലന്ധറിലെ ഭർ സിങ് പുര ഗ്രാമമാണ് സ്വദേശം.
ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സിന്റെ പരിശീലനം, ധനസഹായം, നെറ്റ്‌വർക്കിങ് എന്നിവയിൽ സജീവമാണ് ഹർദീപ് എന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. എൻ.ഐ.എ രജിസ്റ്റർ ചെയ്ത ഒരു കേസിലും പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.