വാഷിംഗ്ടണ്‍: മാതാവിന് തണുത്ത ഫ്രഞ്ച് ഫ്രൈസ് കൊടുത്തുവെന്ന പേരിൽ ഫാസ്റ്റ് ഫുഡ് ജീവനക്കാരനെ വെടിവച്ച് കൊന്ന് മകൻ. അമേരിക്കയിലെ പ്രശസ്തമായ മക്‌ഡൊണാള്‍ഡ് ഔട്ട് ലെറ്റിലാണ് സംഭവം. ഫ്രഞ്ച് ഫ്രൈസ് തണുത്ത് പോയതിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കഴുത്തിന് വെടിയേറ്റാണ് മക്‌ഡൊണാള്‍ഡ് ജീവനക്കാരന്‍ മരിച്ചത്. ബ്രൂക്ലിനിലെ 771 ഹെർകിമർ സെന്റ് ബെഡ്-സ്റ്റൂയി, എന്ന സ്ഥലത്ത് കെവിൻ ഹോളോമാൻ (23) എന്നയാളാണ് മരിച്ചതെന്ന് പോലീസിനെ ഉദ്ധരിച്ച് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. തനിക്ക് ലഭിച്ച ഫ്രഞ്ച് ഫ്രൈസ് തണുത്തതായിരുന്നെന്ന് സ്ത്രീ മകനായ മൈക്കിൾ മോർഗ(20)നോട് പരാതി പറയുകയായിരുന്നു. ഫ്രഞ്ച് ഫ്രൈകൾ തണുത്തതാണെന്ന് പറഞ്ഞ് ആദ്യം യുവതിയും ജീവനക്കാരും തമ്മിൽ തർക്കം നടന്നിരുന്നു. തുടർന്ന് തന്റെ മകനുമായി വീഡിയോ കോളില്‍ സംസാരിക്കവെയായിരുന്നു സ്ത്രീ മൈക്കിളിനെ വിളിച്ചുവരുത്തിയത്. സ്ത്രീ അവിടെ നിന്ന് പോയി കുറച്ച് സമയത്തിനുള്ളില്‍ വീഡിയോ കോളിലുണ്ടായിരുന്ന മകന്‍ സ്ഥാപനത്തിലെത്തുകയും കെവിനുമായി തര്‍ക്കിക്കുകയും ചെയ്തു. തര്‍ക്കം രൂക്ഷമായതോടെ ഇയാൾ തന്റെ കൈയ്യിലുണ്ടായിരുന്ന തോക്കെടുത്ത് കെവിന്റെ കഴുത്തില്‍ വെടിവയ്ക്കുകയായിരുന്നു.
കൃത്യം നടത്തിയ ശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ പൊലീസ് പിന്നീട് പിടികൂടി. മൈക്കല്‍ ഇതിന് മുമ്പ് വിവിധ അക്രമ പ്രവർത്തനങ്ങൾക്ക് 12 തവണ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ജൂലായില്‍ സാന്‍ഡ്‌വിച്ചില്‍ മയൊണൈസ് കൂടിപ്പോയതിന്റെ പേരിലുണ്ടായ തര്‍ക്കത്തിനിടെ യു.എസിലെ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റായ സബ്‌വേയുടെ ഒരു ജീവനക്കാരന്‍ വെടിയേറ്റ് മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.