നഴ്സറി സ്കൂളിലെ ടീ ടൈമിൽ കഴിക്കാനായി കുട്ടികൾ ചെറുവിഭവങ്ങളും ജ്യൂസുമൊക്കെ കൊണ്ടുവരുന്നത് എല്ലാ നാട്ടിലും പതിവുള്ളതാണ്. ഇങ്ങിനെ കൊണ്ടവരുന്നത് വിഭവങ്ങൾ കുട്ടികൾ പരസ്പരം പങ്കുവെക്കുന്നതും പുതുമയുള്ള കാര്യമല്ല. എന്നാൽ, കൂട്ടുകാർക്ക് പങ്കുവെക്കാനായി മദ്യം കൊണ്ടുവരുന്ന സംഭവം ലോകത്തുതന്നെ ആദ്യമായിട്ടായിരിക്കും.
അമേരിക്കയിലെ മിഷിഗനിലെ ഗ്രാൻഡ് റിവർ അക്കാദമിയിലാണ് സംഭവം. ടീം ടൈമിൽ ഒരുകുട്ടി മറ്റുള്ളവർക്ക് കടലാസുകപ്പിൽ എന്തോ ഒഴിച്ചുകൊടുക്കുന്നത് കണ്ടാണ് അധ്യാപിക അത് ശ്രദ്ധിക്കുന്നത്. പരിശോധിച്ചപ്പോഴാണ് മനസിലായത് മെക്സിക്കൻ മദ്യമായ ടെക്വിലയാണെന്ന്.
ചവർപ്പില്ലാത്ത മദ്യമായതിനാൽ അതിനകം നാലുകുട്ടികൾ കടലാസുകപ്പിൽ പകർന്ന മദ്യം അകത്താക്കിയിരുന്നു. ഭയന്ന സ്കൂളധികൃതർ ഉടനെ വൈദ്യ സഹായം തേടുകയും രക്ഷിതാക്കളെ വിവരം അറിയിക്കുകയും ചെയ്തു.
ഭയന്നാണ് സ്കൂളിൽ ഒാടിയെത്തിയതെന്ന് അലക്സിസ് സ്മിത്ത് എന്ന രക്ഷിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഇവരുടെ മകൾ മദ്യം കഴിച്ചിരുന്നു. മകൾ മത്തുപിടിച്ച അവസ്ഥയിലായിരുന്നുവെന്നും അലക്സിസ് പറഞ്ഞു.
ഒാരോ കുട്ടിയും എന്താണ് കൊണ്ടുവരുന്നതെന്ന് പരിശോധിക്കുക അസാധ്യമാണെന്ന് സ്കൂളധികൃതർ പ്രതികരിച്ചു. രക്ഷിതാക്കൾ കുറച്ചുകൂടി ഉത്തരവാദിത്വം കാണിക്കണമെന്നും മദ്യം സ്കൂളിൽ കൊണ്ടുവന്ന കുട്ടിയുടെ രക്ഷിതാക്കൾക്കെതിരെ നടപടി ഉണ്ടാകുമെന്നും സ്കൂളധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.