ആസ്‌ട്രേലിയയില്‍ നിന്നുള്ള മെല്‍ബണ്‍ കെ.എം.സി.സിയുടെ ആദ്യ ചാര്‍ട്ടേഡ് വിമാനം ഇന്ന്‌

മെല്‍ബണ്‍: ആസ്‌ട്രേലിയയില്‍ നിന്നുള്ള മെല്‍ബണ്‍ കെ.എം.സി.സിയുടെ ആദ്യ ചാര്‍ട്ടേഡ് വിമാനം ഇന്ന്‌ പുറപ്പെടും. ഇന്ന് രാത്രി പുറപ്പെടുന്ന ഫ്‌ലൈറ്റ് തിങ്കളാഴ്ച്ച രാവിലെ കൊച്ചിയിലെത്തും. സിംഗപ്പൂര്‍ എയര്‍ലെന്‍സിന്റെ വിമാനമാണ് മെല്‍ബണ്‍ കെ.എം.സി.സി ചാര്‍ട്ട് ചെയ്തിട്ടുള്ളത്. ആസ്‌ട്രേലിയയിലെ പ്രധാന നഗരങ്ങളായ ബ്രിസ്‌ബെയ്ന്‍, സിഡ്‌നി, മെല്‍ബണ്‍ എന്നീ വിമാനത്താവളങ്ങളില്‍ നിന്നാണ് യാത്രക്കാര്‍ പുറപ്പെടുന്നത്.


വന്ദേഭാരമത് മിഷനും മറ്റ് സംഘടനകളും ചുമത്തുന്ന തുകയേക്കാള്‍ 25,000 രൂപയുടെ കുറവാണ് ഓരോ ടിക്കറ്റിനും കെ.എം.സി.സി നല്‍കുന്നത്. ഇത് ആസ്‌ട്രേലിയയില്‍ കുടുങ്ങിക്കിടക്കുന്നവരെ സംബന്ധിച്ച് വലിയ ആശ്വാസമാണ്.

മറ്റു ഇതര സംഘടനകൾ സംയുകതമായും, ട്രാവൽ ഏജൻസികളുമായും ഏകോപിച് വാണിജ്യ അടിസ്ഥാനത്തിൽ ഭീമമായ തുക ഈടാക്കിയിരുന്നു. എന്നാൽ കെ.എം.സി.സി വളരെ കുറഞ്ഞ നിരക്കിലാണ് യാത്രാ സൗകര്യം ഒരുക്കിയത്.

മിഡില്‍ ഈസ്റ്റിന് പുറത്തുനിന്ന് ആദ്യമായാണ് കെ.എം.സി.സി ഒരു ഫ്‌ലൈറ്റ് ചാര്‍ട്ട് ചെയ്യുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.