മോസ്കോ: റഷ്യൻ പ്രതിപക്ഷനേതാവും പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ വിമർശകനുമായ അലക്സി നവാൽനിയുടെ വിചാരണ മോസ്കോയിൽ തുടങ്ങി. ഒരുവർഷത്തിലേറെയായി ജയിലിൽ കഴിയുന്ന നവാൽനിയുടെ വിചാരണ കിഴക്കൻ മോസ്കോയിലെ അതിസുരക്ഷ ജയിലിലാണ് ആരംഭിച്ചത്.
നിലവിൽ രണ്ടരവർഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന നവാൽനിക്ക് മേൽ പുതുതായി ചുമത്തിയ അഴിമതി കേസിലാണ് വിചാരണ. കുറഞ്ഞത് 10 വർഷത്തിലേറെ നവാൽനിയെ തടവിലിടുന്നതരത്തിലാണ് പുതിയ കേസ്. സൈബീരിയയിൽ വിഷപ്രയോഗത്തിനിരയായ നവാൽനി മരണത്തിന്റെ വക്കിൽനിന്നാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്. ജർമനിയിലെ ചികിത്സക്ക് ശേഷം 2021 ജനുവരിയിൽ റഷ്യയിൽ തിരിച്ചെത്തിയ ഉടൻ അദ്ദേഹം അറസ്റ്റിലായി.
നാട്ടിലേക്ക് മടങ്ങുന്നത് അപകടകരമാകുമെന്ന മുന്നറിയിപ്പുകൾ അവഗണിച്ചാണ് 45കാരനായ നവാൽനി തിരിച്ചുവന്നത്. പ്രഹസന വിചാരണയാണ് ജയിലിനുള്ളിൽ നടക്കുന്നതെന്ന് ആംനസ്റ്റി ഇന്റർനാഷനൽ പ്രതികരിച്ചു. അടുത്തെങ്ങും നവാൽനി ജയിലിൽനിന്ന് പുറത്തിറങ്ങരുതെന്നാണ് റഷ്യൻ അധികൃതരുടെ ഉദ്ദേശ്യമെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.