സാദിർ ജാപറോവ് പുതിയ കിർഗിസ്ഥാൻ പ്രധാനമന്ത്രി

ബിഷ്കക്: മുൻ സോവിയറ്റ്​ റിപ്പബ്ലിക്കായ കിർഗിസ്ഥാന്‍റെ പുതിയ പ്രധാനമന്ത്രി സാദിർ ജാപറോവിന് പാർലമെന്‍റിന്‍റെ അംഗീകാരം. പാർലമെന്‍റ് ഏകകണ്ഠമായാണ് ജാപറോവിന്‍റെ പേര് അംഗീകരിച്ചത്.

പുതിയ സർക്കാറിന്‍റെ ഘടന മാറ്റാൻ പദ്ധതിയില്ലെന്ന് വ്യക്തമാക്കിയ ജാപറോവ്, വരാനിരിക്കുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും പറഞ്ഞു. കൂടാതെ, രാഷ്ട്രീയ എതിരാളികളെ ഉപദ്രവിക്കില്ലെന്നും ജാപറോവ് ഉറപ്പ് നൽകി.

തെരഞ്ഞെടുപ്പിൽ കൃത്രിമം ആരോപിച്ച്​ പ്രതിപക്ഷ പാർട്ടികളും ജനങ്ങളും തെരുവിലിറങ്ങിയതോടെ പൊതു ​തെരഞ്ഞെടുപ്പ്​ ഫലം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അസാധുവാക്കിയിരുന്നു. സംഘർഷത്തിന്‍റെ സാഹചര്യത്തിൽ ഒക്ടോബർ 21 വരെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

രാജ്യത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കാൻ വേണ്ടി പ്രസിഡന്‍റ് പദവിയിൽ നിന്ന് മാറിനിൽകാൻ തയാറാണെന്ന് സൂറോൺബായ്​ ജീബെകോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഫലങ്ങൾ പുറത്തുവന്നപ്പോൾ ഭരണപക്ഷത്തെ അനുകൂലിക്കുന്ന രണ്ട്​ പാർട്ടികൾക്കായിരുന്നു മേധാവിത്തം. ഇതോ​ടെ ​തെരഞ്ഞെടുപ്പ്​ കൃത്രിമം ചൂണ്ടിക്കാട്ടി​ 12ലധികം പ്രതിപക്ഷ പാർട്ടികളിലെ പ്രവർത്തകർ തെരുവിലിറങ്ങി.

പാർലമെന്‍റും പ്രസിഡന്‍റിന്‍റെ ഒാഫിസും സർക്കാർ ഒാഫിസുകളും അടങ്ങുന്ന കെട്ടിടങ്ങളും പ്രതിഷേധക്കാർ കൈയടക്കി. പ്രസിഡൻറ്​ ജീബെകോയെ പുറത്താക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

പ്രക്ഷോഭത്തെ സുരക്ഷാസേനയെയും പൊലീസിനെയും ഉപയോഗിച്ച്​ അടിച്ചമർത്താനുള്ള സർക്കാർ നീക്കവും പരാജയപ്പെട്ടിരുന്നു.

Tags:    
News Summary - Kyrgyzstan approves Sadyr Japarov as new prime minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.