വാഷിങ്ടൺ: ടെക്സസ്, ലൂയീസിയാന, മിസിസിപ്പി എന്നീ മൂന്നു സംസ്ഥാനങ്ങളെ ഭീഷണിയുടെ മുനയിൽ നിർത്തി രണ്ടു വർഷംമുമ്പ് സംഭവിച്ച ഇടിമിന്നൽ, ദൈർഘ്യത്തിൽ ലോക റെക്കോഡ് തിരുത്തിതായി ലോക കാലാവസ്ഥ സംഘടന.
തെക്കൻ യു.എസിനെ വിറപ്പിച്ച് 2020 ഏപ്രിൽ 29നാണ് സംഭവിച്ചത്. അതിന് മുമ്പ് 2018 ഒക്ടോബർ 31ന് ബ്രസീലിൽ 709 കി.മീറ്റർ ദൈർഘ്യത്തിലായിരുന്നു രേഖപ്പെടുത്തിയ ഏറ്റവും വലിയ ഇടിമിന്നൽ. സമയം പരിഗണിച്ചാൽ 2020 ജൂൺ 18ന് ഉറുഗ്വായ്, വടക്കൻ അർജന്റീന രാജ്യങ്ങൾക്കു മുകളിലുണ്ടായത് 17.1 സെക്കൻഡ് നീണ്ടു.
16.7 സെക്കൻഡായിരുന്നു മുമ്പ് രേഖപ്പെടുത്തിയ കൂടുതൽ സമയമെടുത്ത ഇടിമിന്നൽ. അതും വടക്കൻ അർജന്റീനയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.