പാരീസ്: പ്രവാചകൻ മുഹമ്മദ് നബിയുടെ കാർട്ടൂൺ പ്രദര്‍ശിപ്പിച്ചതിനെതുടർന്ന് ആഘാതത്തിലായ മുസ്‌ലിംകളുടെ വികാരങ്ങള്‍ താന്‍ മനസ്സിലാക്കുന്നുവെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ. താന്‍ പോരാടാന്‍ ശ്രമിക്കുന്ന 'തീവ്ര ഇസ്‌ലാം' എല്ലാ ജനങ്ങള്‍ക്കും, പ്രത്യേകിച്ച് മുസ്‌ലിംകള്‍ക്ക് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച അൽജസീറക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
മുസ്‌ലിംകളെ താൻ ബഹുമാനിക്കുന്നു, എന്നാല്‍, നിങ്ങള്‍ പുതിയ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് തന്‍റെ കടമ മനസിലാക്കണം, നിങ്ങള്‍ ശാന്തത പ്രോല്‍സാഹിപ്പിക്കുകയും ഈ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് പ്രയ്തനിക്കുകയും വേണം -മക്രോൺ പറഞ്ഞു.
കാർട്ടൂണുകളെചൊല്ലി ഫ്രഞ്ച് സർക്കാരും മുസ്‌ലിം ലോകവും തമ്മിലുള്ള സംഘർഷങ്ങൾ നിലനിൽക്കെ, മുസ്‌ലിംകൾ കരുതുന്നത് ഇവിടെ പതിവായി മതനിന്ദയുണ്ടെന്നാണ്, കാരിക്കേച്ചറുകൾ ഫ്രഞ്ച് ഭരണകൂടത്തിന്‍റെ സൃഷ്ടിയാണെന്ന് പോലും ആളുകൾ വിശ്വസിക്കുന്നു. എന്നാൽ അത് രാഷ്ട്രീയ നേതാക്കളുടെ വളച്ചൊടിക്കലാണെന്നും അദ്ദേഹം പറഞ്ഞു.
'ഈ കാർട്ടൂണുകളെ ഞാൻ പിന്തുണക്കുന്നുവെന്ന് ആളുകൾ തെറ്റായി മനസിലാക്കിയതിനാലാണ് എന്‍റെ വാക്കുകൾക്ക് വികലമായ പ്രതികരണങ്ങൾ ഉണ്ടായതെന്ന് ഞാൻ കരുതുന്നു, എന്നാൽ സംസാരിക്കാനും എഴുതാനും ചിന്തിക്കാനും വരയ്ക്കാനുമുള്ള സ്വാതന്ത്ര്യം ഞാൻ എപ്പോഴും രാജ്യത്ത് സംരക്ഷിക്കും -അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.