വെല്ലിങ്ടൺ: ന്യൂസിലാൻഡിലെ കെർമാഡെക് ദ്വീപിൽ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്ടായത്. വടക്കൻ ന്യൂസിലാൻഡിൽ വ്യാഴാഴ്ചയാണ് സംഭവം.
യു.എസ് ജിയോളജിക്കൽ സർവേയുടെ റിപ്പോർട്ട് പ്രകാരം ഭൂമിക്കടിയിൽ 10 കിലോ മീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ദ്വീപിന് 300 കിലോ മീറ്റർ ചുറ്റളവിലാണ് സുനാമി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
അതേസമയം, ന്യൂസിലാൻഡിനെ സുനാമി ഭീഷണിയാവില്ലെന്ന് നാഷണൽ എമർജൻസി മാനേജ്മെന്റ് ഏജൻസി പറഞ്ഞു. സുനാമി ഭീഷണിയാവില്ലെന്ന് ആസ്ട്രേലിയയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.