ടൊറന്‍റൊ: കാനഡയിൽ റിച്ച്മണ്ട് കുന്നുകളിലുള്ള വിഷ്ണു ക്ഷേത്രത്തിൽ സ്ഥാപിച്ച ഗാന്ധി പ്രതിമ വികൃതമാക്കി. പ്രതിമ തകർത്തത് കുറ്റകരവും വിദ്വേഷകരവുമായ പ്രവർത്തിയാണെന്ന് ടൊറന്‍റൊയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ പ്രതികരിച്ചു. സംഭവത്തെ ഒട്ടാവയിലുള്ള ഇന്ത്യ ഹൈക്കമ്മീഷൻ അപലപിച്ചു. കാനഡിയിൽ താമസമാക്കിയ ഇന്ത്യൻ സമൂഹത്തിന് നേരെ പ്രകടിപ്പിക്കുന്ന അസഹിഷ്ണുതയാണ് ഇതെന്നും അവരിൽ അരക്ഷിതാവസ്ഥയുണ്ടാക്കുമെന്നും ഹൈക്കമ്മീഷൻ അറിയിച്ചു.
''ഒമ്പതടി പൊക്കമുള്ള വെങ്കലത്തിൽ തീർത്ത പ്രതിമയാണ് ഇവിടെ ഉണ്ടായിരുന്നത്. 30 വർഷം മുമ്പ് സ്ഥാപിച്ച് പ്രതിമ നിർമിച്ചത് ഡൽഹിയിലാണ്. ഇതാദ്യമായാണ് പ്രതിമ നശിപ്പിക്കുന്നത്'' -ക്ഷേത്രത്തിന്‍റെ ചെയരമാൻ ബുദ്ധേന്ദ്ര ഡൂബെ പറഞ്ഞു. ഗ്രാഫിക് ഭാഷ കോറിയിട്ടും മറ്റുമാണ് പ്രതിമ വികൃതമാക്കിയിരിക്കുന്നത്.
ഇത്തരം വിദ്വേഷ പ്രവർത്തികൾ ശ്രദ്ധയിൽ പെടുന്നുണ്ടെന്നും ഗാന്ധി പ്രതിമ നശിപ്പിച്ചതിൽ ഉടൻ അന്വേഷണം നടത്തുമെന്നും യോർക്ക് പൊലീസ് വക്താവ് എമി ബൂദ്രെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.