നൊബേൽ ജേതാവ്​ മലാല യൂസഫ്​സായിക്ക്​ ബർമിങ്​ഹാമിൽ​ വിവാഹം

ലണ്ടൻ: ആക്​ടിവിസ്റ്റും നൊബേൽ സമ്മാന ജേതാവുമായ മലാല യൂസഫ്​സായ്​ വിവാഹിതയായി. ബർമിങ്​ഹാമിലെ വീട്ടി​ൽ ലളിതമായ ചടങ്ങുകളോടെയായിരുന്നു നിക്കാഹ്​. പാകിസ്​താൻ ക്രിക്കറ്റ്​ ബോർഡ്​ ഹൈ പെർഫോമൻസ്​ സെന്‍റർ ജനറൽ മാനേജർ അസീർ മാലിക്കാണ്​ വരൻ. മലാല തന്നെയാണ്​ ട്വിറ്ററിലുടെ വിവാഹവിവരം പുറത്ത്​ വിട്ടത്​. നിക്കാഹിന്‍റെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്​.


ഇന്ന്​ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ദിവസമാണ്​. ഞാനും അസീറും ജീവിതത്തിൽ ഒരുമിച്ച്​ ജീവിക്കാൻ തീരുമാനിച്ചു. ബർമ്മിങ്​ഹാമിലെ വീട്ടിൽ കുടുംബാംഗങ്ങൾ മാത്രം പ​ങ്കെടുത്ത നിക്കാഹും നടത്തി. നിങ്ങളുടെ പ്രാർഥനകൾ ഞങ്ങൾ​ക്കൊപ്പം വേണം. ഒരുമിച്ച്​ ജീവിക്കുന്നതിന്‍റെ ആവേശത്തിലാണ്​ തങ്ങളിരുവരുമെന്നും മലാല ട്വിറ്ററിൽ കുറിച്ചു.


2012ലാണ്​ മലാല യൂസഫ്​സായിക്ക്​ താലിബാന്‍റെ വെടിയേൽക്കുന്നത്​. പിന്നീട്​ യു.കെയിലെ വിദഗ്​ധ ചികിത്സക്ക്​ ശേഷം മലാല ജീവിതത്തിലേക്ക്​ തിരികെ വരികയായിരുന്നു. 2014 ഡിസംബറിൽ മലാലക്ക്​ സമാധാനത്തിനുള്ള നൊബേൽ സമ്മാനവും ലഭിച്ചിരുന്നു. 




Tags:    
News Summary - Malala Yousafzai, Her Partner Asser Announce Wedding In UK

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.