മാൽകം എക്സിന്‍റെ മകൾ മലൈക ഷബാസിനെ മരിച്ച നിലയിൽ കണ്ടെത്തി

ന്യൂയോർക്: മാൽകം എക്സിന്‍റെ മകൾ മലൈക ഷബാസിനെ മരിച്ച നിലയിൽ കണ്ടെത്തി. ബ്രൂക്ലിനിലെ വീട്ടിലാണ് മരിച്ച നിലയിൽ ക‍ണ്ടെത്തിയത്. 56 വയസായിരുന്നു.

മകളാണ് മലൈകയെ മരിച്ച നിലയിൽ കണ്ടത്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നതിനുശേഷം മരണകാരണം അറിയാനാകുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ ദുരൂഹതകളൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

മലൈക ഷബാസിന്‍റെ മരണത്തിൽ താൻ അതിയായി ദുഖിക്കുന്നുവെന്ന് മാർട്ടിൻ ലൂഥർ കിങ്ങിന്‍റെ മകളായ ബർനിസ് കിങ് ട്വീറ്റ് ചെയ്തു.

മാൽകം എക്സിന്‍റെ ഏറ്റവും ഇളയ മക്കളാണ് മലൈക, മാലിക് എന്നീ ഇരട്ട സഹോദരിമാർ.

1960കളിൽ അമേരിക്കയിലെ ആഫ്രോ അമേരിക്കൻ മുന്നേറ്റത്തിന്‍റെയും മനുഷ്യാവകാശ പോരാട്ടങ്ങളുടെയും നേതാവായിരുന്നു മാൽകം എക്​സ്​. 1965 ഫെബ്രുവരി 21ന് വാഷിങ്​ടണിൽ ഒരു പരിപാടിയിൽ സംസാരിക്കവെ, ഗർഭിണിയായ ഭാര്യയുടെയും മൂന്ന്​ മക്കളുടെയും മുന്നിൽ വെച്ച്​​ 39കാരനായ മാൽകം എക്​സ്​ വധിക്കപ്പെടുകയായിരുന്നു. 

കറുത്തവർക്കെതിരായ വിവേചനത്തിനെതിരെ പോരാട്ടം നയിച്ച ആഫ്രോ അമേരിക്കൻ സാമൂഹ്യപ്രവർത്തകനായിരുന്നു മാൽക്കം എക്സ് എന്നറിയപ്പെടുന്ന മാൽക്കം ലിറ്റിൽ. ഇദ്ദേഹം അൽഹാജ് മാലിക് അൽ ശഹ്ബാസ് എന്ന പേരിലും അറിയപ്പെടുന്നു.

വെള്ളക്കാരുടെ തീവ്രവാദ സംഘടനയായ കു ക്ലക്സ് ക്ലാന്റെ ആക്രമണത്തിൽ പിതാവും ക്രൈസ്തവ സുവിശേഷകനുമായ ഏൾ ലിറ്റിലും മൂന്നു പിതൃസഹോദരങ്ങളും കൊല്ലപ്പെട്ടതാണ് കറുത്തവരുടെ അവകാശങ്ങൾക്ക് വേണ്ടി ശക്തമായി നിലകൊള്ളാൻ മാൽക്കമിനെ പ്രേരിപ്പിച്ചത്. പിന്നീട് ഇസ്ലാം മതം സ്വീകരിച്ച മാൽക്കം 1965 ഫെബ്രുവരി 21 ന് 40 ാം വയസ്സിൽ ആഫ്രോ അമേരിക്കൻ സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ടിരിക്കെ വെടിയേറ്റാണ് കൊല്ലപ്പെട്ടത്.

Tags:    
News Summary - Malcolm X’s daughter Malikah Shabazz found dead in home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.