മൂന്ന്​ കുട്ടികൾക്ക്​ ​ ജീവനേകി മൻജീത്​ ഓർമയായി

ന്യുയോർക്​: നദിയിൽ കളിക്കുന്നതിനിടെ അപകടത്തിൽപെട്ട മൂന്നു കുട്ടികളെ രക്ഷിക്കുന്നതിനിടെ ഇന്ത്യൻ യുവാവ്​ മുങ്ങിമരിച്ചു. കാലിഫോർണിയയിലാണ്​ സംഭവം.

 മൻജീത്​ സിങ്​ (29) ആണ്​ മരിച്ചത്​. ബന്ധുവിനും കൂട്ടുകാർക്കും ഒപ്പം ബീച്ച്​ സന്ദർശിക്കാനാണ്​ മൻജീത്​ പോയത്​. കിങ്​സ്​ നദിയിൽ കളിച്ചുകൊണ്ടിരുന്ന എട്ടു​ വയസ്സുള്ള രണ്ടു പെൺകുട്ടികളും പത്തു​ വയസ്സുള്ള ആൺകുട്ടിയ​ും ഒഴുക്കിൽപെട്ടത്​ കണ്ട്​ ത​െ​ൻറ ടർബൻ അഴിച്ച്​ രക്ഷപ്പെടാനായി റോപ്​​ പോലെ ഇട്ടുകൊടുക്കുകയായിരുന്നു മൻജീത്​. എന്നാൽ, കുട്ടികൾ ടർബനിൽ പിടിച്ച്​ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മൻജീത്​ നദിയിലേക്ക്​ വീണ്​ താഴ്​ന്നുപോകുകയായിരുന്നു.

മൻജീതിനൊപ്പമുള്ളവർ രണ്ടു​ കുട്ടികളെ രക്ഷപ്പെടുത്തി. എട്ടു വയസ്സുള്ള പെൺകുട്ടിയെ 15 മിനിറ്റിന്​ ശേഷം രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക്​ മാറ്റുകയും ചെയ്​തു. അതി ഗുരുതരാവസ്ഥയിലാണ്​ ഈ കുട്ടി. 40 മിനിറ്റിന്​ ശേഷം പുഴയുടെ അടിത്തട്ടിൽനിന്നാണ്​ മൻജീതിനെ കണ്ടെത്താനായത്​. ആശുപത്രിയിലേക്ക്​ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. രണ്ടുവർഷം മുമ്പാണ്​ അമേരിക്കയിലെത്തിയത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.