വാഴ്സോ: പോളണ്ടിലെ മുൻ നാസി കോൺസന്‍ട്രേഷൻ ക്യാമ്പിന് സമീപം കണ്ടെത്തിയ വലിയ കുഴിമാടത്തിൽ 8000ത്തോളം ആളുകളുടെ അവശിഷ്ടം കണ്ടെത്തി. 17.5 ടൺ വരുന്ന അവശിഷ്ടങ്ങളാണ് കണ്ടെടുത്തത്. ഇപ്പോൾ സിയാൽദോവൊ എന്നറിയപ്പെടുന്ന സോൽദൊ ക്യാമ്പിൽ നിന്നാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയതെന്ന് പോളണ്ടിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷനൽ റിമമ്പറൻസ് അറിയിച്ചു. രണ്ടാം ലോക യുദ്ധ കാലത്ത് ഉണ്ടായിരുന്ന ക്യാമ്പാണിത്. ജൂത മതസ്ഥരെയും എതിർപക്ഷക്കാരെയും പോളിഷ് സർക്കാരിലെ ഉന്നതരെയും ഇവിടെ കൊലപ്പെടുത്തിയതായി ചരിത്രം പറയുന്നു.
തടങ്കലിലാക്കിയ പോളണ്ട് ജനതയുടെ തന്നെ അവശിഷ്ടങ്ങളാണ് ഇവയെന്നാണ് കരുതുന്നത്. ഇവരെ കൊന്ന ശേഷം പുറം ലോകത്തെ അറിയിക്കാതിരിക്കാൻ 1944 ൽ നാസികൾ മറവ് ചെയ്തതാകാമെന്ന് പോമറേനിയൻ മെഡിക്കൽ സർവകലാശാലയിലെ ജനറ്റിക് സ്പെഷ്യലിസ്റ്റ് ആന്‍ട്രെ ഒസോവ്സ്കി പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കായി ഡി.എൻ.എ പരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏകദേശം 30,000ത്തോളം ആളുകളെ നാസികൾ ഇവിടെ തടവിലാക്കിയതായി പറയപ്പെടുന്നു. ഇപ്പോൾ കണ്ടെത്തിയ കുഴിമാടത്തിലെ അവശിഷ്ടങ്ങളെല്ലാം 1939ൽ കൊല്ലപ്പെട്ട ആളുകളുടെയാകാമെന്നാണ് വിദഗ്ധരുടെ നിഗമനം. അവശിഷ്ടത്തിൽ രണ്ട് കിലോ തൂക്കം വരുന്ന അവശിഷ്ടങ്ങൾ ഒരാളുടെയാകാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.