ചുഴലിക്കാറ്റ്: ഫ്ലോറിഡയിൽ ജാഗ്രത നിർദേശം

ഫ്ലോറിഡ: മണിക്കൂറിൽ 285 കി.മീ വരെ വേഗം കൈവരിക്കുന്ന ‘മിൽട്ടൻ’ ചുഴലിക്കാറ്റിന്റെ ഭീഷണിയിൽ യു.എസിലെ ഫ്ലോറിഡ സംസ്ഥാനം. ബുധനാഴ്ച കാറ്റ് പൂർണശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ റിപ്പോർട്ട്.

ഇതേത്തുടർന്ന് താമസസ്ഥലത്തുനിന്ന് ഒഴിയാൻ ജനങ്ങൾക്ക് നിർദേശം നൽകി. ഫ്ലോറിഡയുടെ ചില ഭാഗങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ്.

അതിനിടെ, തെക്കൻ ഫ്ലോറിഡയിൽ പെട്രോൾ സ്റ്റേഷനുകളിൽ നീണ്ട ക്യൂ രൂപപ്പെടാൻ തുടങ്ങി. സ്റ്റേഷനുകളിൽ ഇന്ധനം തീർന്നതായും റിപ്പോർട്ടുകൾ ഉണ്ട്. 

Tags:    
News Summary - Milton Hurricane Warning for Florida

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.