പോർടോപ്രിൻസ്: ഹെയ്തിയിൽ യു.എസ് ക്രിസ്ത്യൻ മിഷനറിമാരെയും കുട്ടികളുൾപ്പെടെയുള്ള കുടുംബാംഗങ്ങളെയും സായുധസംഘം തട്ടിക്കൊണ്ടുപോയി. 17 പേരടങ്ങുന്ന സംഘത്തെയാണ് തട്ടിക്കൊണ്ടുപോയതെന്ന് യു.എസ് അധികൃതർ അറിയിച്ചു.
ക്രോയിക്സ്ദസ് ബൂങ്കറ്റ്സ് നഗരത്തിലെ ഓർഫനേജ് സന്ദർശിച്ച് വിമാനത്താവളത്തിലേക്ക് മടങ്ങവെയാണ് സംഘത്തെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽഹെയ്തി നിയമമന്ത്രാലയവും പൊലീസും പ്രതികരിച്ചിട്ടില്ല.
പൗരന്മാരുടെ സുരക്ഷ അതീവ പ്രധാനമാണെന്ന് യു.എസ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ലോകത്ത് ഏറ്റവും കൂടുതൽ തട്ടിക്കൊണ്ടുപോകൽ നടക്കുന്ന രാഷ്ട്രമാണ് ഹെയ്തി. തട്ടിക്കൊണ്ടുപോയവരെ വിട്ടയക്കാൻ വൻതുകയാണ് മോചനദ്രവ്യമായി ആവശ്യപ്പെടുക. പ്രസിഡൻറ് ജൊവിനെൽ മൊയ്സിെൻറ വധത്തോടെ രാജ്യത്തെ സുരക്ഷ അവതാളത്തിലായിരുന്നു. ഇതു മുതലെടുത്ത് നിരവധി സംഘങ്ങളാണ് സജീവമായത്. ലോകത്തെ ദരിദ്ര രാജ്യങ്ങളിലൊന്നാണ് ഹെയ്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.