ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടുദിവസത്തെ ഗൾഫ് സന്ദർശനത്തിന് ചൊവ്വാഴ്ച പുറപ്പെടും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ യു.എ.ഇയിൽ; ബുധനാഴ്ച ഉച്ചതിരിഞ്ഞ് ഖത്തറിൽ. യു.എ.ഇയിൽ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി ഉഭയകക്ഷി സംഭാഷണം നടത്തും. വൈസ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മഖ്തൂമിനെയും കാണുന്നുണ്ട്.
അബൂദബിയിലെ ആദ്യ ഹിന്ദുക്ഷേത്രമായ ബി.എ.പി.എസ് മന്ദിർ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. അബൂദബിയിലെ സായിദ് സ്പോർട്സ് സിറ്റിയിൽ ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും. ദുബൈയിൽ വേൾഡ് ഗവൺമെന്റ് ഉച്ചകോടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും. എട്ടു മാസങ്ങൾക്കിടയിൽ മോദി നടത്തുന്ന മൂന്നാമത്തെ യു.എ.ഇ സന്ദർശനമാണിത്.
ഇന്ത്യയുടെ എട്ട് മുൻ നാവിക ഉദ്യോഗസ്ഥരെ ഖത്തർ മോചിപ്പിച്ചതിനു പിന്നാലെയാണ് മോദിയുടെ ദോഹ സന്ദർശനം പ്രഖ്യാപിച്ചത്. യു.എ.ഇയിൽനിന്ന് 14ന് ഉച്ചതിരിഞ്ഞ് ദോഹയിലെത്തുന്ന മോദി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി ഉഭയകക്ഷി ചർച്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.