ഹിരോഷിമയിൽ മോദി-സെലൻസ്കി കൂടിക്കാഴ്ച; യുക്രെയ്ൻ യുദ്ധം ചർച്ചയാവും

ടോക്യോ: ജപ്പാനിലെ ഹിരോഷിമയിൽ നടക്കുന്ന ജി-7 ഉച്ചകോടിയുടെ അനുബന്ധമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോദ്മിർ സെലൻസ്കിയും കൂടിക്കാഴ്ച നടത്തും. റഷ്യയുടെ യുക്രെയ്ൻ അധിനിവേശനത്തിന് ശേഷമുള്ള ഇരു നേതാക്കളുടെയും നേരിട്ടുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.

യുക്രെയ്നിലെ നിലവിലെ സാഹചര്യങ്ങളും ഇരുരാജ്യങ്ങളും തമ്മിലെ സഹകരണവും ചർച്ചയാവും. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര മാർഗങ്ങളും ചർച്ച ചെയ്യും. കഴിഞ്ഞ സെപ്റ്റംബറിൽ ഉസ്ബെകിസ്ഥാനിലെ സമർഖണ്ഡിൽ നടന്ന എസ്.സി.ഒ ഉച്ചകോടിയിൽ മോദി റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.


കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യു.കെ, യു.എസ് എന്നിവയാണ് ജി-7 അംഗരാജ്യങ്ങൾ. പ്രത്യേക ക്ഷണിതാവായാണ് ഇന്ത്യ പങ്കെടുക്കുന്നത്. ഹിരോഷിമയിൽ മേയ് 19 മുതൽ 21 വരെയാണ് ഉച്ചകോടി. 


Tags:    
News Summary - Modi, Zelensky to meet in Hiroshima,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.