ജറൂസലം: അധിനിവേശ പ്രദേശങ്ങളിൽ സെറ്റിൽമെൻറുകൾ സ്ഥാപിക്കുന്നത് നിർത്തിവെക്കുമെന്ന വാഗ്ദാനം ലംഘിച്ച് അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ വീടുകൾക്ക് ഇസ്രായേൽ അനുമതി.
2166 വീടുകൾ നിർമിക്കുന്നതിനാണ് ബുധനാഴ്ച അംഗീകാരം നൽകിയത്. വ്യാഴാഴ്ചയും 2000ത്തിലധികം വീടുകൾക്ക് അനുമതി നൽകുമെന്ന റിപ്പോർട്ടുകളുണ്ട്. വെസ്റ്റ്ബാങ്കിൽ സെറ്റിൽമെൻറുകൾ സ്ഥാപിക്കുന്നതിനെതിരെ എട്ടു മാസമായി ഫലസ്തീനിെൻറയും ലോകരാജ്യങ്ങളുടെയും ശക്തമായ എതിർപ്പ് തുടരുന്നതിനിടെയാണ് നടപടി.
വെസ്റ്റ്ബാങ്ക് അടക്കം അധിനിവേശ പ്രദേശങ്ങളിൽ സെറ്റിൽമെൻറുകൾ സ്ഥാപിക്കുന്നതിൽനിന്ന് പിന്മാറുമെന്ന ഇസ്രായേലിെൻറ ഉറപ്പിലാണ് യു.എ.ഇയും ബഹ്റൈനും നയതന്ത്ര ബന്ധം സ്ഥാപിച്ചത്.
ഇതിെൻറ ലംഘനമാണ് ബെഞ്ചമിൻ നെതന്യാഹു സർക്കാർ ഇപ്പോൾ നടത്തിയിരിക്കുന്നത്. അന്താരാഷ്ട്ര നിയമമനുസരിച്ച് സെറ്റിൽമെൻറുകൾ നിയമവിരുദ്ധമാണ്. വെസ്റ്റ്ബാങ്കിൽ സെറ്റിൽമെൻറുകൾ സ്ഥാപിക്കുന്നത് ഇസ്രായേൽ, ഫലസ്തീൻ എന്നിങ്ങനെ രണ്ട് രാഷ്ട്രങ്ങളായി സമാധാന ഉടമ്പടിയിൽ എത്താനുള്ള സാധ്യതയും ഇല്ലാതാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.