Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവെസ്​റ്റ്​ബാങ്കിൽ 2166...

വെസ്​റ്റ്​ബാങ്കിൽ 2166 വീടുകൾക്ക്​ ഇസ്ര​ായേൽ അംഗീകാരം

text_fields
bookmark_border
വെസ്​റ്റ്​ബാങ്കിൽ 2166 വീടുകൾക്ക്​ ഇസ്ര​ായേൽ അംഗീകാരം
cancel
camera_alt

കടപ്പാട്​: AFP

ജറൂസലം: അധിനിവേശ പ്രദേശങ്ങളിൽ സെറ്റിൽമെൻറുകൾ സ്ഥാപിക്കുന്നത്​ നിർത്തിവെക്കുമെന്ന വാഗ്​ദാനം ലംഘിച്ച്​ അധിനിവിഷ്​ട വെസ്​റ്റ്​ബാങ്കിൽ വീടുകൾക്ക്​ ഇസ്രായേൽ അനുമതി.

2166 വീടുകൾ നിർമിക്കുന്നതിനാണ്​ ബുധനാഴ്​ച അംഗീകാരം നൽകിയത്​. വ്യാഴാഴ്​ചയും 2000ത്തിലധികം വീടുകൾക്ക്​ അനുമതി നൽകുമെന്ന റിപ്പോർട്ടുകളുണ്ട്​. വെസ്​റ്റ്​ബാങ്കിൽ സെറ്റിൽമെൻറുകൾ സ്ഥാപിക്കുന്നതിനെതിരെ എട്ടു​ മാസമായി ഫലസ്​തീനി​െൻറയും ലോകരാജ്യങ്ങളുടെയും ശക്​തമായ എതിർപ്പ്​ തുടരുന്നതിനിടെയാണ്​ നടപടി.

വെസ്​റ്റ്​ബാങ്ക്​ അടക്കം അധിനിവേശ പ്രദേശങ്ങളിൽ സെറ്റിൽമെൻറുകൾ സ്ഥാപിക്കുന്നതിൽനിന്ന്​ പിന്മാറുമെന്ന ഇ​സ്രായേലി​െൻറ ഉറപ്പിലാണ്​ യു.എ.ഇയും ബഹ്​റൈനും നയതന്ത്ര ബന്ധം സ്ഥാപിച്ചത്​.

ഇതി​െൻറ ലംഘനമാണ്​ ബെഞ്ചമിൻ നെതന്യാഹു സർക്കാർ ഇപ്പോൾ നടത്തിയിരിക്കുന്നത്​. അന്താരാഷ്​ട്ര നിയമമനുസരിച്ച്​ സെറ്റിൽമെൻറുകൾ നിയമവിരുദ്ധമാണ്​. വെസ്​റ്റ്​ബാങ്കിൽ സെറ്റിൽമെൻറുകൾ സ്ഥാപിക്കുന്നത്​ ഇസ്രായേൽ, ഫലസ്​തീൻ എന്നിങ്ങനെ രണ്ട്​ രാഷ്​ട്രങ്ങളായി സമാധാന ഉടമ്പടിയിൽ എത്താനുള്ള സാധ്യതയും ഇല്ലാതാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IsraelIsrael Palestine Conflictwestbank settlement
News Summary - More than 2,000 Israeli settlement units have been approved West Bank
Next Story