ലോകമെമ്പാടുമുള്ള നാല് കോടിയിലധികം പേർക്ക് കൊറോണ വൈറസ് ബാധിച്ചതായി റിപ്പോർട്ട്. ലോകമെമ്പാടും മൊത്തം 40,000,234 അണുബാധകളും 1,113,896 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ രോഗികളുള്ളത് മൂന്ന് രാജ്യങ്ങളിലാണെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. മൊത്തം രോഗബാധിതരുടെ പകുതിയിലധികവും ഇൗ രാജ്യങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 8,154,935 അണുബാധകരുള്ള അമേരിക്കയാണ് ഇതിൽ മുന്നിൽ. 7,550,273 കേസുകളുമായി ഇന്ത്യ രണ്ടാമതാണ്. ബ്രസീലാണ് മൂന്നാമത്, 5,235,344 കേസ്.
തിങ്കളാഴ്ച വരെയുള്ള കണക്കുകളാണിത്. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ 2.5 ദശലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, കോവിഡ് റിപ്പോർട്ട് ചെയ്തതിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിവാര നിരക്കാണിത്. പരിശോധനയിലെ വർധനവാണ് രോഗബാധിതരുടെ എണ്ണക്കൂടുതലിന് കാരണം. ഇതിൽ തന്നെ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരുടെ കണക്കുകൾ ഉൾപ്പെടുന്നില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. അതിനിടെ കോവിഡ് ബാധിച്ചവരിൽ മാസങ്ങൾക്ക് ശേഷവും രോഗലക്ഷണങ്ങൾ ഉണ്ടാകുമെന്ന് പഠന റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്.
കോവിഡിെൻറ ദീർഘകാല പ്രത്യാഘാതത്തെക്കുറിച്ചുള്ള പഠനത്തിലാണ് രോഗമുക്തി നേടിയവരിൽ വീണ്ടും ലക്ഷണങ്ങൾ അനുഭവപ്പെട്ടേക്കാമെന്ന് കണ്ടെത്തിയിരിക്കുന്നത്. വൈറസിൽ നിന്നും രോഗമുക്തി നേടിയ ധാരാളം പേരിൽ രണ്ടോ മൂന്നോ മാസങ്ങൾക്ക് ശേഷം ശ്വാസോച്ഛ്വാസവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ട്, ക്ഷീണം, ഉത്കണ്ഠ, വിഷാദം എന്നീ ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടെന്ന് ഓക്സ്ഫോർഡ് സർവകലാശാല അറിയിച്ചു. കോവിഡ് ബാധിച്ചവരിൽ ഒന്നിലധികം അവയവങ്ങളിൽ അസാധാരണതകളുണ്ടെന്നും ഗവേഷകർ കണ്ടെത്തി. അതിജീവിച്ചവരിൽ അവയവങ്ങളിലെ വീക്കം പോലുള്ളവ കോവിഡ് മൂലം ഉണ്ടായതാകുമെന്നും ഗവേഷകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.