മറാകിഷ്: മൊറോക്കോയിലെ പൈതൃകനഗരമായ മറാകിഷിനെ തകർത്ത ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2600 ആയി. 2476 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മൊറോക്കോ ദേശീയ വാർത്താ ഏജൻസി മഗ്രിബ് ഏജൻസെ പ്രെസെ (മാപ്) തിങ്കളാഴ്ച അറിയിച്ചു. വെള്ളിയാഴ്ച മാപിനിയിൽ 6.8 രേഖപ്പെടുത്തിയ ഭൂകമ്പം മൂന്നു ലക്ഷം പേരെ ബാധിച്ചതായി ഐക്യരാഷ്ട്രസഭ പറഞ്ഞു.
രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ടെങ്കിലും രാജ്യചരിത്രത്തിലെ ഏറ്റവും വലിയ ഭൂകമ്പത്തിൽ അറ്റ്ലസ് പർവതതാഴ്വരയിലെ തകർന്നടിഞ്ഞ ഗ്രാമങ്ങളിൽ അകപ്പെട്ടുപോയവരെ ജീവനോടെ കണ്ടെത്തുകയെന്നത് ദുഷ്കരമാണ്. ‘‘ദുരന്തത്തിനിരയായ മേഖലകളിലെ അടിയന്തര ആവശ്യം എന്താണെന്ന് നോക്കിയാണ് രക്ഷാദൗത്യം എത്തിക്കുന്നത്.
ഏകോപനമില്ലാത്ത പ്രവർത്തനം ദുരന്തവ്യാപ്തി കൂട്ടുമെന്ന തിരിച്ചറിവിലാണ് പ്രവർത്തനം പുരോഗമിക്കുന്നത്’’ -ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച രാത്രി 11.11നാണ് ഭൂചലനമുണ്ടായതെന്നും ചലനം നിരവധി സെക്കൻഡുകൾ നീണ്ടുനിന്നതായും യു.എസ് ജിയളോജിക്കൽ സർവേ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.