സോൾ: ന്യൂസിലൻഡിൽ രണ്ട് കുട്ടികളുടെ ശരീര ഭാഗങ്ങൾ സ്യൂട്ട്കേസിൽ കണ്ടെത്തിയ സംഭവത്തിൽ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തതായി ദക്ഷിണ കൊറിയൻ പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസമാണ് കുട്ടികളുടെ ശരീരഭാഗങ്ങളടങ്ങിയ സ്യൂട്ട്കേസിൽ കണ്ടെത്തിയത്.
കുട്ടികളുടെ അമ്മയാണ് അറസ്റ്റിലായ യുവതിയെന്നാണ് കരുതുന്നത്. ഇവർക്കെതിരെ കൊലക്കുറ്റത്തിനാണ് കേസെടുത്തിട്ടുള്ളത്. ദക്ഷിണ കൊറിയയിലാണ് 40വയസുള്ള സ്ത്രീ ജനിച്ചത്. പിന്നീട് ന്യൂസിലൻഡിലേക്ക് മാറിത്താമസിക്കുകയായിരുന്നു. ഇവർക്കെതിരെ ഇന്റർപോൾ ചുവപ്പു നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ന്യൂസിലൻഡിൽ വെച്ച് തന്റെ ഏഴും 10ഉം വയസുള്ള കുട്ടികളെ കൊലപ്പെടുത്തി, ശരീര ഭാഗങ്ങൾ മുറിച്ച് സ്യൂട്ട്കേസിലാക്കിയാണ് സ്ത്രീ 2018ൽ ദക്ഷിണ കൊറിയയിലേക്ക് രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
യുവതിയെ ന്യൂസിലൻഡിലേക്ക് നാടുകടത്തണോ എന്ന കാര്യത്തിൽ ദക്ഷിണ കൊറിയൻ കോടതി തീരുമാനമെടുക്കും. സ്യൂട്ട്കേസ് ലേലത്തിൽ വാങ്ങിയ കുടുംബമാണ് കുട്ടികളുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.