തോക്കെടുത്ത് കളിക്കുന്നതിനിടെ മൂന്നു വയസ്സുകാരന്റെ വെടിയേറ്റ് മാതാവ് മരിച്ചു

തോക്കെടുത്ത് കളിക്കുന്നതിനിടെ മൂന്നു വയസ്സുകാരന്റെ വെടിയേറ്റ് അമ്മ മരിച്ചു. അമേരിക്കയിലെ സൗത്ത് കരോലിനയിലെ സ്പാര്‍ട്ടന്‍ബര്‍ഗിലാണ് സംഭവം. 33കാരി കോറ ലിന്‍ ബുഷാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് കുഞ്ഞ് അമ്മക്ക് നേരെ അബദ്ധത്തിൽ വെടിയുതിര്‍ത്തത്. ഈ സമയത്ത് ഇരുവർക്കും പുറമെ കുട്ടിയുടെ മുത്തശ്ശി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

കളിക്കുന്നതിനിടെയാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന തോക്ക് കുട്ടിയുടെ കൈയില്‍ കിട്ടിയത്. ഇത് മടക്കി വാങ്ങുന്നതിന് മുമ്പേ കുഞ്ഞിന്റെ കൈതട്ടി വെടി പൊട്ടുകയായിരുന്നു. വെടിയേറ്റയുടന്‍ ബോധരഹിതയായ മാതാവ് നിലത്ത് വീണു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയുടെ കൈയില്‍ എങ്ങനെയാണ് തോക്ക് കിട്ടിയതെന്നും എന്തുകൊണ്ടാണ് അശ്രദ്ധമായി വീട്ടില്‍ സൂക്ഷിച്ചതെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്.

തോക്ക് ഉപയോഗിച്ചുള്ള അക്രമം തടയാന്‍ പ്രവര്‍ത്തിക്കുന്ന എവരിടൗണ്‍ ഫോര്‍ ഗണ്‍ സേഫ്റ്റി ശേഖരിച്ച കണക്കുകള്‍ പ്രകാരം 2022ല്‍ തോക്കില്‍നിന്ന് 200ഓളം കുട്ടികള്‍ അബദ്ധത്തില്‍ വെടിയുതിര്‍ക്കുകയും 80ലധികം പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.

Tags:    
News Summary - Mother shot dead while three-year-old boy playing with gun

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.