അമേരിക്കന്‍ എയര്‍ലൈന്‍ വിമാനത്തില്‍ നിന്നും മുസ്‌ലിം യുവതിയെ പുറത്താക്കി

ന്യൂയോര്‍ക്ക്: അമേരിക്കന്‍ എയര്‍ലൈന്‍ വിമാനത്തില്‍ നിന്നും മുസ്‌ലിം യുവതിയെ പുറത്താക്കി. വിമാനത്തിലെ ഫസ്റ്റ് ക്ലാസ് പാസഞ്ചര്‍മാരിലൊരാള്‍ ഇവരുടെ സാന്നിധ്യം തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുവെന്ന് പറഞ്ഞതിനാണ് പുറത്താക്കിയതെന്ന് മുസ്‌ലിം യുവതിയായ അമാനി അൽ ഖതാബെ പറഞ്ഞു. ആക്ടിവിസ്റ്റും അറിയപ്പെടുന്ന ബ്ലോഗറുമാണ് ന്യൂജഴ്സിയിൽ താമസിക്കുന്ന അമാനി.

ന്യൂമാര്‍ക്കില്‍ നിന്നും ഷാര്‍ലെറ്റിലേക്ക് യാത്ര ചെയ്യാനിരുന്നതായിരുന്നു ഇവര്‍. സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ ഇവർ തന്നെയാണ് വെളിപ്പെടുത്തിയത്.

തനിക്കെതിരെ വംശീയാധിക്ഷേപമാണ് നടന്നത്. താനാണ് ഫസ്റ്റ് ക്ലാസ് യാത്രക്കാരനിൽ നിന്നും അധിക്ഷേപം നേരിട്ടത്. എന്നിട്ടും അയാളുടെ വാക്കുകൾ മാത്രമായിരുന്നു അവർ മുഖവിലക്കെടുത്തത്. ഒന്നുകിൽ അയാളെയോ അല്ലെങ്കിൽ രണ്ടുപേരേയുമോ വിമാനത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും അമാനി പറഞ്ഞു.

ആറുമണിക്കൂറോളം അമാനി പൊലീസ് കസ്റ്റഡിയിലായിരുന്നു. യാത്ര വൈകിയതിൽ അമാനിക്കെതിരെ അന്വേഷണത്തിന് എയർലൈൻസ് ഉത്തരവിട്ടിട്ടുണ്ട്. 

Tags:    
News Summary - Muslim woman removed from American Airlines flight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.