നയ്പിഡാവ്: സൈനിക അട്ടിമറിക്കെതിരെ ആയിരങ്ങൾ പ്രതിഷേധവുമായി രംഗത്തിറങ്ങവെ മ്യാന്മറിൽ ഇൻറർനെറ്റ് ബന്ധം പൂർണമായി വിച്ഛേദിച്ചു. പ്രതിഷേധത്തിന് സമൂഹ മാധ്യമങ്ങൾ വഴി ആളുകളെ കൂട്ടുന്നത് തടയാൻ ട്വിറ്റർ, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവ നിരോധിച്ചതിനു പിന്നാലെയാണ് ഇൻറർനെറ്റ് ബന്ധം വിച്ഛേദിച്ചത്. നടപടിയെ ആംനസ്റ്റി ഇൻറർനാഷനൽ അടക്കമുള്ള മനുഷ്യാവകാശ സംഘടനകൾ വിമർശിച്ചു.
ഇൻറർനെറ്റും ഫോണും തടഞ്ഞതോടെ ഓഫ്ലൈൻ മെസേജിങ് ആപ്പായ ബ്രിജ്ൈഫ നിരവധി പേർ ഡൗൺലോഡ് ചെയ്തു. ഫെബ്രുവരി ഒന്നിനു നടന്ന അട്ടിമറിക്കു പിന്നാലെ കുറച്ചുനേരത്തേക്ക് ഇൻറർനെറ്റ് ബന്ധം വിച്ഛേദിച്ചിരുന്നെങ്കിലും പിന്നീട് പുനഃസ്ഥാപിച്ചു.
നേതാവ് ഒാങ്സാൻ സൂചിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫാക്ടറി തൊഴിലാളികളും വിദ്യാർഥികളും ഉൾപ്പെടെ ആയിരങ്ങളാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. പ്രധാന നഗരമായ യാംഗോനിൽ സൈനിക ഏകാധിപതികൾ തുലയട്ടെ, ജനാധിപത്യം വിജയിക്കട്ടെ എന്ന മുദ്രാവാക്യവുമായാണ് ജനം തെരുവിലിറങ്ങിയത്. സൈനിക അട്ടിമറിക്കു ശേഷം ചില ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ നടക്കുന്നതല്ലാതെ രാജ്യം പൊതുവെ ശാന്തമാണ്. സൂചിയുടെ സാമ്പത്തിക ഉപദേഷ്ടാവായ ആസ്േട്രലിയൻ സ്വദേശി സീൻ ടർണലിനെയും അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.