സൈനിക അട്ടിമറി: യു.എൻ ശക്തമായ നടപടി സ്വീകരിക്കണമെന്ന്​ മ്യാന്മർ അംബാസഡർ

യാംഗോൻ: സൈനികനടപടിക്കെതിരെ യു.എൻ ശക്തമായ നടപടിയെടുക്കണമെന്ന്​ മ്യാന്മർ അംബാസഡർ ക്യാ മോ തുൻ. സൈനിക ഭരണം അവസാനിപ്പിക്കാനും നിരപരാധികളായ ജനങ്ങളെ അടിച്ചമർത്തുന്നത്​ തടയാനും അന്താരാഷ്​ട്ര സമൂഹം ശക്തമായി ഇടപെടണമെന്ന്​ യു.എൻ പൊതുസഭയിലാണ്​ തുൻ ആവശ്യപ്പെട്ടത്​.

ഈമാസം ഒന്നിനാണ്​ മ്യാന്മറിൽ സൈനിക അട്ടിമറി നടന്നത്.അന്നുമുതൽ ജനാധിപത്യം പുനഃസ്ഥാപിക്കാനായി ജനകീയ പ്രക്ഷോഭവും തുടരുകയാ

ണ്​.എന്നാൽ, പ്രക്ഷോഭ​ങ്ങളെ പൊലീസ്​ ക്രൂരമായി അടിച്ചമർത്തുകയാണ്​.പൊലീസ്​ വെടിവെപ്പിൽ അഞ്ചുപേർ​ കൊല്ലപ്പെട്ടു​.

Tags:    
News Summary - Myanmar's Envoy Urges International Community To Take Strong Action To End Military Rule

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.