യാംഗോൻ: മ്യാൻമറിൽ സൈനിക ഭരണകൂടം അതിവേഗ ഇൻറർനെറ്റ് സേവനം നിർത്തിവെച്ചതായി റിപ്പോർട്ട്. സൈനിക ഭരണകൂടത്തിെൻറ അടിച്ചമർത്തൽ ഭീഷണിയെ വെല്ലുവിളിച്ച് ജനകീയ പ്രതിഷേധം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് സൂചന.
ഗതാഗത വാർത്താവിതരണ മന്ത്രാലയത്തിൽനിന്ന് വെള്ളിയാഴ്ച ഇതുസംബന്ധിച്ച നിർദേശം ലഭിച്ചതായി പ്രാദേശിക ഇൻറർനെറ്റ് സേവനദാതാവ് ഒാൺലൈനിലിട്ട പോസ്റ്റിൽ വ്യക്തമാക്കുന്നു. ഫൈബർ കേന്ദ്രമായുള്ള ലാൻഡ് ലൈൻ ഇൻറർനെറ്റ് കണക്ഷനുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും വേഗത നന്നേ കുറച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.