ന്യൂയോർക്ക്: നെപ്പോളിയൻ ബോണപാർട്ടെയുടെ വാളും തോക്കുകളും ലേലത്തിൽ പോയത് 29 ലക്ഷം യു.എസ് ഡോളറിന് (ഏകദേശം 21.88 കോടി രൂപ). 1799ൽ നെപ്പോളിയൻ ഉപയോഗിച്ച വാളും അഞ്ച് തോക്കുകളുമാണ് ലേലത്തിൽ പോയത്.
ആരാണ് ഇവ വാങ്ങിയതെന്ന കാര്യം വ്യക്തമല്ലെന്നും ഡിസംബർ മൂന്നിന് ഫോൺ വഴിയാണ് ഇവ വിറ്റതെന്നും ഇല്ലിനോയിസ് ആസ്ഥാനമായ ലേലകമ്പനിയുടെ പ്രസിഡന്‍റ് കെവിൻ േഹാഗൻ അറിയിച്ചു.
വാളിനും അഞ്ച് അലങ്കാര തോക്കുകൾക്കും തുടക്കത്തിൽ 1.5 മില്ല്യൺ ഡോളർ മുതൽ 3.5 മില്ല്യൺ ഡോളർ വരെയായിരുന്നു അടിസ്ഥാന വില.
ലേലത്തിൽ പോയവയിൽ നെപ്പോളിയന്‍റെ വാളാണ് ഏറ്റവും പ്രധാനം. വെർസൈൽസിലെ ആയുധ ഫാക്ടറിയുടെ ഡയറക്ടറായിരുന്ന നിക്കോളാസ് നോയലാണ് വാൾ നിർമിച്ചത്. ചക്രവർത്തിയായി കിരീടമണിഞ്ഞതിന് ശേഷം നെപ്പോളിയൻ ജനറൽ ജീൻ ആൻഡോഷെ ജുനോട്ടിന് വാൾ സമ്മാനിച്ചതായി കരുതപ്പെടുന്നു.
എന്നാൽ, ജനറലിന്‍റെ ഭാര്യ കടങ്ങൾ വീട്ടാനായി വാൾ വിൽക്കാൻ നിർബന്ധിതയായി. പിന്നീട് ഇത് ലണ്ടൻ മ്യൂസിയം വീണ്ടെടുത്തു. ഒരു യു.എസ് കലക്ടറായിരുന്നു അതിന്‍റെ അവസാന ഉടമ. അടുത്തിടെ അേദ്ദഹം മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.