നേപ്പാൾ പാർലമെന്‍റ് പിരിച്ചുവിടണമെന്ന് പ്രധാനമന്ത്രി ശർമ ഒലി

കാഠ്മണ്ഡു: അധികാരം തർക്കം രൂക്ഷമായതോടെ നേപ്പാൾ പാർലമെന്‍റ് പിരിച്ചുവിടാൻ ശിപാർശ ചെയ്ത് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി. മുന്‍ പ്രധാനമന്ത്രി പ്രചണ്ഡയുമായി പാര്‍ട്ടിക്കുള്ളില്‍ തുടരുന്ന അധികാര വടംവലി രൂക്ഷമായതോടെയാണ് പാര്‍ലമെന്റ് പിരിച്ചുവിടാന്‍ ശര്‍മ ഒലി രാഷ്ട്രപതി ബിദ്യദേവി ഭണ്ഡാരിയോട് ശുപാര്‍ശ ചെയ്തത്.

ഞായറാഴ്ച രാവിലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര കാബിനറ്റ് യോഗത്തിലാണ് തീരുമാനമുണ്ടായത്. രാഷ്ട്രപതി ഭവനില്‍ പ്രധാനമന്ത്രി നേരിട്ടെത്തി മന്ത്രിസഭാ തീരുമാനം രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാൽ ഒലിയുടെ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് വിദഗ്ധർ അവകാശപ്പെട്ടു. പാർട്ടിയോട് ആലോചിക്കാതെ എടുക്കുന്ന ഇത്തരം തീരുമാനങ്ങൾക്ക് ഒലി വലിയ വില കൊടുക്കേണ്ടി വരുമെന്ന് മുതിർന്ന നേതാക്കൾ കുററപ്പെടുത്തി. പുതിയ രാഷ്ട്രീയ പ്രതിസന്ധിക്കിടെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ നേപ്പാളി കോണ്‍ഗ്രസ് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

അതേസമയം ഒലിയുടെ തീരുമാനത്തിനെതിരേ ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഒലിയുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് മുതിര്‍ന്ന എന്‍.സി.പി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ മാധവ് കുമാര്‍ വ്യക്തമാക്കി. പ്രധാനമന്ത്രിക്ക് ചില സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളാൻ അധികാരം നൽകുന്ന ഓർഡിനൻസ് പിൻവലിക്കാൻ ഇദ്ദേഹത്തിനുമേൽ സമ്മർദ്ദം ശക്തമായിരുന്നു.

പ്രചണ്ഡ, മാധവ് നേപ്പാൾ എന്നിവരുടെ നേതൃത്വത്തിൽ നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയിലെ ഒരു വിഭാഗം ഒലിക്കെതിരെ ശക്തമായ എതിർപ്പ് ഉയർത്തിയതോടെയാണ് ഒലി കടുത്ത നടപടിയിലേക്ക് നീങ്ങിയത് എന്നാണ് നിഗമനം.  

Tags:    
News Summary - Nepal PM K P Sharma Oli recommends the dissolution of the Parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.