കാഠ്മണ്ഡു: ആദ്യമായി ഇന്ത്യയിലേക്ക് സിമന്റ് കയറ്റുമതി ആരംഭിച്ച് നേപ്പാൾ. ഉത്തർപ്രദേശ് അതിർത്തിയോട് ചേർന്ന ചെക്ക് പോസ്റ്റിലൂടെ 3,000 ചാക്ക് സിമന്റാണ് ആദ്യപടിയായി കടന്നത്. നേപ്പാളിലെ നവൽപരസി ജില്ലയിലെ പൽപ സിമന്റ് ഇൻഡസ്ട്രീസാണ് ഇന്ത്യയിലേക്ക് ആദ്യ സിമന്റ് ലോഡ് അയച്ചത്.
ബജറ്റിൽ സർക്കാർ എട്ട് ശതമാനം സബ്‌സിഡി നൽകിയതാണ് നേപ്പാളിലെ വ്യവസായികൾ ഇന്ത്യയിലേക്ക് സിമന്റ് കയറ്റുമതി ചെയ്യാൻ കാരണം. ഗുണനിലവാര നിലവാര പരിശോധന ഉൾപ്പെടെ സർക്കാർ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് കയറ്റുമതി ആരംഭിച്ചത്.
15000 നേപ്പാൾ രൂപയുടെ സിമന്റ് കയറ്റുമതി ചെയ്യാൻ ശേഷിയുണ്ട് നേപ്പാളിന്. നേപ്പാളിൽ സിമന്റ് വ്യവസായ സാധ്യതകളുണ്ടെങ്കിലും വിപണിയുടെ അഭാവം മൂലം പ്രശ്നങ്ങൾ നേരിടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.