കാഠ്മണ്ഡു: 26 തവണ എവറസ്റ്റ് കൊടുമുടി കീഴടക്കി സ്വന്തം റെക്കോഡ് ഭേദിച്ച് നേപ്പാൾ സ്വദേശി കാമി റിത ഷെർപ(52). ശനിയാഴ്ചയാണ് കാമി റിത 10 ഷെർപകൾക്കൊപ്പം 8849 മീറ്റർ ഉയരമുള്ള കൊടുമുടി കീഴടക്കിയത്.
ഇത്തവണ എവറസ്റ്റിലേക്ക് 316 പേർക്കാണ് നേപ്പാൾ അനുമതി നൽകിയത്. റഷ്യൻ പർവതാരോഹകനായ പാവൽ കോസ്ട്രികിൻ ക്യാമ്പ് വണ്ണിൽ മരണപ്പെട്ടിരുന്നു. എവറസ്റ്റ് പർവതാരോഹണത്തിനിടെ, ഈ സീസണിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യ മരണമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.