ന്യൂഡൽഹി: പ്രതിരോധ സഹകരണം വർധിപ്പിക്കുന്നതിെൻറ ഭാഗമായി ഇന്ത്യയും ഇസ്രായേലും പുതിയ കരാറിൽ ഒപ്പുവെച്ചു. പുതു തലമുറ സാങ്കേതികവിദ്യകളും ഡ്രോണുകൾ, റോബോട്ടിക്സ്, നിർമിത ബുദ്ധി, ക്വാണ്ടം കമ്പ്യൂട്ടിങ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ഉൽപന്നങ്ങൾ വികസിപ്പിക്കുകയാണ് ലക്ഷ്യം.
വളർന്നുവരുന്ന ഇന്തോ-ഇസ്രായേൽ സാങ്കേതിക സഹകരണത്തിെൻറ 'പ്രകടമായ പ്രകടനം' എന്നാണ് പ്രതിരോധ മന്ത്രാലയം കരാറിനെ വിശേഷിപ്പിച്ചത്. ഡിഫൻസ് റിസർച് ആൻഡ് ഡെവലപ്മെൻറ് ഓർഗനൈസേഷനും (ഡി.ആർ.ഡി.ഒ) ഇസ്രായേലിെൻറ ഡിഫൻസ് റിസർച് ആൻഡ് െഡവലപ്മെൻറ് ഡയറക്ടറേറ്റും (ഡി.ഡി.ആർ ആൻഡ് ഡി) തമ്മിലാണ് കരാർ ഉറപ്പിച്ചത്. ഡി.ആർ.ഡി.ഒ ചെയർമാൻ ജി. സതീഷ് റെഡ്ഡിയും ഡി.ഡി.ആർ ആൻഡ് ഡി മേധാവി ഡാനിയൽ ഗോൾഡും ചൊവ്വാഴ്ച കരാറിൽ ഒപ്പുെവച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.