ഒമിക്രോൺ ഉപ വകഭേദം എക്സ്ബിബി പുതിയ തരംഗത്തിന് കാരണമായേക്കാം-ഡോ.സൗമ്യ സ്വാമിനാഥൻ

ജനീവ: ഒമിക്രോൺ ഉപ വകഭേദം എക്സ്ബിബി അണുബാധ തരംഗമുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ മുതിർന്ന ശാസ്ത്രജ്ഞ ഡോ.സൗമ്യ സ്വാമിനാഥൻ പറഞ്ഞു. എന്നാൽ പുതിയ വകഭേദങ്ങൾ മുമ്പത്തേതിനേക്കാൾ ഗുരുതരമാണെന്ന് സൂചിപ്പിക്കുന്ന വിവരങ്ങൾ ഒന്നും ഇതുവരെ ലഭ്യമായിട്ടില്ല സൗമ്യ കൂട്ടിച്ചേർത്തു.

ഒമിക്രോണിന് 300 ഉപ വകഭേദങ്ങളുണ്ട്. നേരത്തെ കണ്ടെത്തിയ വൈറസുകൾ പ്രതിരോധ ശേഷി കൂടിയവയാണ്. ഇവക്ക് ആന്‍റിബോഡികളെ പ്രതിരോധിക്കാൻ സാധിക്കും.

അതേ സമയം,BA.1,BA.5 ന്‍റെ ഉത്ഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്നും കോവിഡിന്‍റെ പുതിയ തരംഗം തടയാനുള്ള നടപടികൾ തുടരുകയാണെന്നും ഡോ.സൗമ്യ സാമിനാഥൻ അറിയിച്ചു.

Tags:    
News Summary - New Omicron subvariant may cause fresh wave: WHO chief scientist Soumya Swaminathan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.